Image

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷം മെയ് 18-നു കൊട്ടീലിയനില്‍

പോള്‍ ഡി. പനയ്ക്കല്‍ Published on 17 May, 2019
അയ്‌നാനി നഴ്‌സസ് ഡേ ആഘോഷം മെയ് 18-നു കൊട്ടീലിയനില്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് (INA-NY) ഈവര്‍ഷത്തെ നഴ്‌സസ് ഡേ മെയ് 18-നു ശനിയാഴ്ച ലോംഗ് ഐലന്റിലെ ജെറീക്കോയിലെ കൊട്ടീലിയനില്‍ വച്ചു ആഘോഷിക്കുന്നു.

രാവിലെ 11 മണിക്ക് തുടങ്ങി 3 മണി വരെ പ്ലാന്‍ ചെയ്തിരിക്കുന്ന ഈ ആഘോഷത്തില്‍ ഡോ. മാര്‍സിയാ ഗാര്‍ഡ്‌നര്‍ മുഖ്യ പ്രാസംഗീക ആയിരിക്കും. 'നഴ്‌സസ്: എ വോയ്‌സ് ടു. ലീഡ് - ഹെല്‍ത്ത് ഫോര്‍ ഓള്‍' എന്നതാണ് പ്രഭാഷണ വിഷയം.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, കലാപരിപാടികള്‍, ഭക്ഷണം എന്നിവയടങ്ങുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ന്യൂയോര്‍ക്ക് പ്രദേശത്തെ എല്ലാ നഴ്‌സുമാരേയും, നഴ്‌സ് പ്രാക്ടീഷണര്‍മാരേയും, ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷലിസ്റ്റുകളേയും, അധ്യാപകരേയും അവരുടെ കുടുംബങ്ങളേയും അസോസിയേഷന്‍ നേതൃത്വം ക്ഷണിക്കുന്നു.

440 ജെറീക്കോ ടേണ്‍ പൈക്ക്, ജെറീക്കോ, ന്യൂയോര്‍ക്ക് ആണ് കൊട്ടീലിയന്‍ സമ്മേളനത്തിന്റെ വിലാസം. വിവരങ്ങള്‍ക്ക്: അസോസിയേഷന്‍ പ്രസിഡന്റ് താരാ ഷാജന്‍ (347 401 4231), ഡോ. അന്ന ജോര്‍ജ് (646 732 6143).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക