Image

എം.ഇ.എ.എച്ചിന്റെതൈക്കൂടം ബ്രിഡ്ജ് ഷോ: ടിക്കറ്റ് വിതരണം ചിത്ര ഉദ്ഘാടനം ചെയ്തു

ശങ്കരന്‍കുട്ടി Published on 17 May, 2019
എം.ഇ.എ.എച്ചിന്റെതൈക്കൂടം ബ്രിഡ്ജ് ഷോ: ടിക്കറ്റ് വിതരണം ചിത്ര ഉദ്ഘാടനം ചെയ്തു
മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ (MEAH) ഫ്രീഡിയാ എന്റെര്‍ടയിന്‍മെന്‍സിന്റെ തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത പരിപാടി ജൂലൈ മാസം ഇരുപത്തി ഏട്ടാം തീയതി തീയതി വൈകുന്നേരം അഞ്ചു മണിക്ക് ഹൂസ്റ്റണ്‍ മിസൗറി സിറ്റിയിലുള്ള സെന്റെ ജോസഫ് സീറോ
മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍വച്ച് നടത്തുവാന്‍ തീരുമാനിച്ചു.

പ്രസ്തുത സംഗീത പരിപാടിയുടെ ടിക്കറ്റ് വിതരണോത്ഘാടനം മേയ് പതിനാലാം തീയതി ചൊവ്വാഴ്ച ഹൂസ്റ്റണില്‍ വച്ച് പ്രശസ്ത സിനിമാ പിന്നണി ഗായിക, ഗാനകോകിലം പത്മശ്രീ .ഡോ. കെ.എസ്സ് ചിത്ര ശ്രീ. സുബിന്‍ ബാലകൃഷണന് ടിക്കറ്റ് നല്‍കി ഉത്ഘാടനം ചെയ്തു.

തദവസരത്തിന്‍ തൈക്കുടം ബ്രിഡ്ജ് സംഗീത വിരുന്നിന്റെ നാഷണല്‍ പ്രമോട്ടറായ ഫ്രീഡിയാ എന്റര്‍ടെയിന്‍മെന്റെ ഡയസ് ദാമോദരന്‍, പ്രോഗ്രാം കോ-ഓഡിനേറഴ്‌സായ സുബിന്‍ ബാലകൃഷ്ണന്‍, രാമദാസ്, ബേസില്‍ എന്നിവരും മറ്റംഗങ്ങളും പങ്കെടുത്തു.

എല്ലാവര്‍ഷവും ഇടതടവില്ലാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനായി ഈ പരിപാടിയുടെ ലാഭം മുഴുവനും വിനിയോഗിക്കും.

ഈ മനോഹരമായ സംഗീത സദ്യയുടെ വിജയത്തിനായി ഹൂസ്റ്റണ്‍ നിവാസികളായ എല്ലാ മലയാളി സഹോദരീ സഹോദരന്മാരില്‍ നിന്നും സര്‍വവിധ സഹായ സഹകരണങ്ങളും സവിനയം അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക, സുബിന്‍ - 2815460589, രാമദാസ് - 9254872008, ബേസില്‍ - 2817044 249.
http://meahouston.org/musical-extravaganza-by-thaikkudam-bridge/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക