Image

ഫോമാ വില്ലേജ് പ്രോജക്ടും ജോസഫ് ഔസോയും

Published on 17 May, 2019
ഫോമാ വില്ലേജ് പ്രോജക്ടും  ജോസഫ് ഔസോയും
ഫോമയുടെ വേറിട്ട മുഖമാണ് ജോസഫ്  ഔസോയുടെത് .ഫോമാ  പ്രോജക്ടിന് കരുത്തായി മാറിയ വ്യക്തിത്വം .തന്റെ നേതൃത്വത്തിലുള്ള  ഫോമാ വെസ്റ്റേൺ റീജിയൻ പന്ത്രണ്ടിലധികം വീടുകളാണ് ഫോമാ വില്ലേജ് പ്രോജക്ടിനായി സ്പോൺസർ ചെയ്തിരിക്കുന്നത്.അത് പതിനഞ്ചോ അതിൽ കൂടുതലോ ആയി വർധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ജോസഫ് ഔസോയും അദ്ദേഹത്തിന്റെ ഒപ്പമുള്ള മെമ്പർ അസോസിയേഷനുകളും .ജൂൺ രണ്ടിന് തിരുവല്ലയിൽ നടക്കുന്ന ഫോമാ കേരളാ കൺവൻഷനിൽ കേരളത്തിലുണ്ടായ പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് പുതിയ വീടുകളുടെ താക്കോൽ കേരളം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നൽകുമ്പോൾ ഒരു പക്ഷെ  ഏറ്റവും കൂടുതൽ അഭിമാനിക്കുക ജോസഫ് ഔസോ ആയിരിക്കും .പന്ത്രണ്ട് കുടുംബങ്ങളെ ഒപ്പം കൂറ്റൻ സാധിച്ചതിലുള്ള ചാരിതാർഥ്യം ആ മുഖത്തു നമുക്ക് വായിച്ചെടുക്കാം .
 
വാക്ക് കൊടുത്താൽ പോരാ അത് പ്രാവർത്തികമാക്കുന്നതിലായിരുന്നു സംഘടനാ രംഗത്തു വന്ന സമയം മുതൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നത് .ഫോമയുടെ തുടക്കം മുതൽ ഇന്നും സജീവമായി നിൽക്കുന്ന സാന്നിധ്യമാണ് ജോസഫ്  ഔസോ .ഫോമാ ഫണ്ട് റേയ്‌സിംഗ് പ്രോജക്ടിന്റെ കോ ഓർഡിനേറ്ററും,വെസ്റ്റേൺ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റുമായ ജോസഫ് ഔസോയുടെ നേതൃത്വത്തിൽ പന്ത്രണ്ടിലധികം  വീടുകൾ ആണ് ഈ റീജിയനിൽ നിന്ന് തന്നെ ഫോമയ്‌ക്ക് ലഭിക്കുന്നത് .
 
ഫോമയുടെ ട്രഷറര്‍, കലയുടെ പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ച ഇദ്ദേഹം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ തന്റേതായ ശൈലിയിലുള്ള വ്യക്തിത്വത്തിനുടമ കൂടിയായ ഔസോ, അറിയപ്പെടുന്ന ചലച്ചിത്രനടനും കലാകാരനും സാംസ്കാരിക പ്രവർത്തകൻ കൂടിയാണ്. ഹൌ ഓള്‍ഡ് ആര്‍ യു, പുരാനി ദിന്‍ (ഹിന്ദി) എന്നീ സിനിമകളിലും അനേകം ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.  കാമസൂത്ര ഗാര്‍ഡന്‍ എന്ന ഇംഗ്ളീഷ് സിനിമയിലും തന്റേതായ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു.
കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് വ്യക്തിഗതമായ ചികിത്സാ സഹായം നല്‍കി വരുന്നതുമായ എസ്ഡിഎം കാന്‍സര്‍ റിലീഫ് ഫണ്ടിന്റെ പ്രവർത്തകൻ കൂടിയായ  ജോസഫ് ഔസോ ജീവകാരുണ്യ പ്രവർത്തന രംഗത്ത് പലരുടെയും ആശ്രയ കേന്ദ്രം കൂടിയാണ് .
 
"ഫോമാ വില്ലേജ് പ്രോജക്ട് വന്നപ്പോൾ തന്നെ തീരുമാനിച്ചിരുന്നു .പ്രളയത്തിൽ അകപ്പെട്ടു  വീടുകൾ നഷ്ടപ്പെട്ടവർക്ക് മാക്സിമം ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകണം എന്ന് .സുഖമായി താമസിച്ചിരുന്ന വീടും മണ്ണും ഇല്ലാതാവുന്നവരുടെ വേദന നമുക്ക് ഊഹിക്കാവുന്നതേയുള്ളു .ഇനിയും സഹായങ്ങൾ എത്തിക്കുവാൻ ആണ് ആഗ്രഹം ".അദ്ദേഹം ഇ-മലയാളിയോട് പറഞ്ഞു .
 
ഫോമാ രൂപീകരണ സമയത്ത് നാഷണൽ കമ്മിറ്റി അംഗവും,ട്രഷററുമായി സേവനം അനുഷ്ടിച്ചിട്ടുള്ള ജോസഫ് ഔസോ വില്ലേജ് പ്രോജക്ടിന്റെ ഭാഗമായതോടെ കേരളത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ പുനരുദ്ധാരണത്തിന് പങ്കാളി ആകുകയായിരുന്നു . വെസ്റ്റേൺ റീജിയണിലെ മങ്ക അസോസിയേഷൻ ആറ് വീടുകൾ നൽകി  ബേ മലയാളി അസോസിയേഷൻ ,സജു ജോസഫ് ,ലിബിൻ എന്നിവർ സ്പോൺസർ ചെയ്യുന്ന വീടുകൾ  ,ഡോ:ജോൺ കൈലാത്ത് ,ലിസ കൈലാത്ത് ,ലോസ് അഞ്ചൽസിൽ നിന്നുമുള്ള ഫിലിപ്പ് ചാത്തം , ,എലിസബത്ത് ചാത്തം  എന്നിവർ  ഓരോ വീടുകളും സ്പോണ്സർ ചെയ്ത് ഫോമയുടെ  നന്മയ്‌ക്കൊപ്പം കൂടി .മങ്കയുടെ  പ്രസിഡന്റ് സജൻ മൂലപ്ലാക്കൽ ,സെക്രട്ടറി സുനിൽ വർഗീസ് തുടങ്ങിയവരും പന്ത്രണ്ടിലധികം വീടുകൾ നൽകുവാൻ സന്നദ്ധത കാണിച്ച എല്ലാവർക്കും പ്രത്യേകം നന്ദി പറയേണ്ടതുണ്ട് .ഈ സഹായം ഇവിടം കൊണ്ട് അവസാനിക്കരുത് നിരവധി കുടുംബങ്ങൾക്ക് സഹായം ലഭിക്കണം .വീടുകൾ ലഭിക്കണം.അതിനായി സന്മനസുള്ളവർ ഫോമയ്‌ക്കൊപ്പം ചേരണം സഹായിക്കണം .ഫോമാ കേരളാ കൺവൻഷൻ ഗംഭീരമാക്കണം . 
 
ഫോമയുടെ വില്ലേജ്ഈ പ്രൊജക്ടുമായി  സഹകരിക്കുവാൻ അമേരിക്കയിലെ ഓരോ അസോസിയേഷനും ,വ്യക്തികളും മുന്നോട്ടുവരണം .ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിൽ ,ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറർ ഷിനു ജോസഫ്  ജോസഫ് ,വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ്,ജോ;സെക്രട്ടറി സജു ജോസഫ്,ജോ;ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയും  ,ജനറൽ ബോഡിയും ,അനിയൻ ജോർജ് ,നോയൽ മാത്യു ,ബിജു തോണിക്കടവിൽ ,തോമസ് കുയിലാടൻ ,ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ പ്രയത്നവും കൂടിയായപ്പോൾ മനോഹരമായ ഫോമാ വില്ലേജ് എന്ന പദ്ധതി നാടിനു സമർപ്പിക്കുകായാണ്  .ഫോമാ വില്ലേജ് പ്രോജക്ടിന്റെയും ,അതിലുപരി തുടക്കം മുതൽ ഫോർമയുടെയും ഭാഗമായിരിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷവും .കൂടാതെ ഭാര്യ സുജ ഔസോയുടെയും  മക്കളും കൊച്ചുമക്കളുടെയും പരിപൂർണ്ണ പിന്തുണ ജോസഫ് ഔസോയുടെ ചാരിറ്റി  സംഘടനാ പ്രവർത്തനങ്ങളിലും ഉള്ളത്  തന്റെ വിജയങ്ങളുടെ കാരണമായി അദ്ദേഹം പറയുന്നു .
ഫോമാ വില്ലേജ് പ്രോജക്ടും  ജോസഫ് ഔസോയും ഫോമാ വില്ലേജ് പ്രോജക്ടും  ജോസഫ് ഔസോയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക