Image

ഫോമാ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ വിലയിരുത്തി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം

അനില്‍ പെണ്ണുക്കര Published on 17 May, 2019
ഫോമാ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ വിലയിരുത്തി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം
അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ കേരളാ കണ്‍ വന്‍ഷന്‍ ഒരുക്കാനാണ് വിലയിരുത്തി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം.  തിരുവല്ല കടപ്രയിലുള്ള ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ രണ്ടിനാണ്  ഫോമാ കേരളാ കണ്‍ വന്‍ഷന്‍ നടക്കുക .ഫോമാ നിര്‍മ്മിച്ചു കേരളത്തിന് സമര്‍പ്പിക്കുന്ന വില്ലേജ് പ്രോജക്ട് ഉദ്ഘാടനചടങ്ങുകളാണ് ഫോമാ കേരളാ കണ്‍വന്‍ഷന്റെ പ്രത്യേകതയെന്ന് സജി എബ്രഹാം ഇമലയാളിയോട് പറഞ്ഞു.

 നാല്പത്തിലധികം വീടുകളാണ് കേരളത്തിന്റെ നവകേരള നിര്‍മ്മിതിക്കായി  ഫോമാ നിര്‍മ്മിച്ച് നല്‍കുന്നത്. തിരുവല്ലയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ചാരിറ്റി ഇവന്റ് ആയി മാറ്റുകയാണ് ഫോമാ കേരളാ കണ്‍വന്‍ഷന്‍ .കണ്‍വന്‍ഷന്‍ സെന്ററും ഫോമാ വില്ലേജ് പ്രോജക്ട് പണി നടക്കുന്ന സ്ഥലവും സജി ഏബ്രഹാം  സന്ദര്‍ശിച്ചു.

ഇനിയൊരു പ്രളയം  ഉണ്ടായാല്‍ പോലും കേരളം അതിനെ അതിജീവിക്കുന്ന  തരത്തില്‍ .ആണ് ഫോമാ വില്ലേജിന്റെ നിര്‍മ്മിതി .വളരെ ചുരുങ്ങിയ സമയം കൊണ്ട് നാല്‍പ്പതോളം വീടുകളുടെ പണി നടക്കുകയാണ്. എല്ലാ വീടുകളുടെയും പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വഹിക്കും.
കേരളാ കണ്‍വന്‍ഷന്‍ ഏറ്റവും ഭംഗിയായി നടത്തും.വളരെ ചിട്ടയോടെ നടക്കുന്ന പരിപാടിയാകും ഫോമാ കേരളാ കണ്‍വന്‍ഷന്‍ .

വില്ലേജ് പ്രോജക്ട് ആണ് മുഖ്യ പരിപാടിയെങ്കിലും അന്നേദിവസം സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോമയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‌കൊള്ളിച്ചുകൊണ്ട് ഫോമാ ഔദ്യോഗിക പത്രമായ ഫോമാ ന്യൂസ് അന്നേദിവസം പ്രകാശനം ചെയ്യും. അമേരിക്കയില്‍ നിന്നെത്തുന്ന ഫോമാ പ്രവര്‍ത്തകരും ഫോമ വീടുകള്‍ ലഭിക്കുന്ന കുടുംബങ്ങളോടൊപ്പം ഒരു ദിനം ചിലവഴിക്കുന്ന ഒരു സംഗമ പരിപാടിയും ,തുടര്‍ന്ന് ഒരു ബോട്ടു യ്യാത്രയും കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്  .

 കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ആദ്യം ഉണര്‍ന്നു പ്രവര്‍ത്തിച്ച പ്രവാസി സംഘടന ഒരു പക്ഷെ ഫോമാ ആണെന്ന് സംശയമന്യേ പറയാം. കാരണം കഴിഞ്ഞ ആഗസ്ത് മാസം മുതല്‍ ഫോമയുടെ പ്രവര്‍ത്തകര്‍ രാപകലില്ലാതെ വില്ലേജ് പ്രോജക്ടിന് പിറകേയുണ്ട് .ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നിശയദാര്‍ഢ്യവും ഒപ്പം നില്‍ക്കുന്ന ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷററാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറന്പില്‍ തുടങ്ങി വില്ലേജ് പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ, ജോണ്‍ ടൈറ്റസ് ,ഉണ്ണികൃഷ്ണന്‍, നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, പൗലോസ് കുയിലാടന്‍ തുടങ്ങി വില്ലേജ് പ്രോജക്ടിന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സംഭാവനകള്‍ നല്‍കിയ മെമ്പര്‍ അസ്സോസിയേഷനുകള്‍, വ്യക്തികള്‍ ,തുടങ്ങി എല്ലാവരെയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അഭിനന്ദിക്കുന്നു .ഫോമാ കേരളാ കണ്‍വന്‍ഷന്‍ വാന്‍ വിജയമാക്കുവാനും ,ചരിത്ര വിജയമാക്കിമാറ്റുവാനും എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും നല്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഫോമാ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ വിലയിരുത്തി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാംഫോമാ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ വിലയിരുത്തി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാംഫോമാ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ വിലയിരുത്തി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാംഫോമാ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ വിലയിരുത്തി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക