Image

പിയര്‍ലാന്‍ഡ് സെന്‍റ് മേരീസ് ദേവാലയത്തില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു

ശങ്കരന്‍കുട്ടി Published on 16 May, 2019
പിയര്‍ലാന്‍ഡ് സെന്‍റ് മേരീസ്  ദേവാലയത്തില്‍  രക്തദാന പരിപാടി സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: പിയര്‍ലാന്‍ഡ് സെന്‍റ് മേരീസ്  ദേവാലയത്തില്‍ എസ്എം സി സി യും ഗള്‍ഫ് കോസ്റ്റ് റീജിയണല്‍ ബ്ലഡ് സെന്‍ററും സംയുക്തമായി സഹകരിച്ചു രക്തദാന പരിപാടി സംഘടിപ്പിച്ചു. പള്ളിയങ്കണത്തില്‍ മദേഴ്‌സ് ഡേ ദിനത്തില്‍ നടന്ന ചടങ്ങില്‍ വളരെയധികം പേര്‍  പങ്കെടുക്കുകയും  നിരവധിയാളുകള്‍ രക്തദാനം നടത്തുകയും ചെയ്തു.

പരിപാടികള്‍ക്ക് ഇടവക വികാരി ഫാ.റൂബന്‍ താന്നിക്കല്‍, എസ്എംസിസി പ്രസിഡന്റ്  ജേക്കബ്  തെരുവത്ത്, സെക്രട്ടറി ഡേവിഡ്  കുര്യന്‍, എസ്എംസിസി പ്രവര്‍ത്തകര്‍, ഇടവക ട്രസ്റ്റിമാര്‍ എന്നിവര്‍ നേതൃത്വം  നല്‍കി.  വേദന അനുഭവിക്കുന്ന നൂറു കണക്കിന് രോഗികള്‍ക്ക് ഈ രക്തദാനം ഒരു ആശ്വാസമാവട്ടെ അതിനു വേണ്ടി ഇനിയും ഇതുപോലെയുള്ള ഉപകാരങ്ങളും ദാനങ്ങളും നല്‍കി അശരണരേയും നമ്മുടെ സമൂഹത്തിലെ വേദന അനുഭവിക്കുന്നവരേയും ജീവിതത്തിലേക്കു് തിരിച്ചു കൊണ്ടുവരാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഇനിയും നിര്‍ലോഭം ഉണ്ടാവേണം എന്ന് ഫാദര്‍ റൂബന്‍ താന്നിക്കല്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി

പിയര്‍ലാന്‍ഡ് സെന്‍റ് മേരീസ്  ദേവാലയത്തില്‍  രക്തദാന പരിപാടി സംഘടിപ്പിച്ചുപിയര്‍ലാന്‍ഡ് സെന്‍റ് മേരീസ്  ദേവാലയത്തില്‍  രക്തദാന പരിപാടി സംഘടിപ്പിച്ചുപിയര്‍ലാന്‍ഡ് സെന്‍റ് മേരീസ്  ദേവാലയത്തില്‍  രക്തദാന പരിപാടി സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക