Image

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ത്രോബോള്‍ മത്സരവും, പിക്‌നിക്കും മെയ് 18 ന്

Published on 16 May, 2019
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ത്രോബോള്‍ മത്സരവും, പിക്‌നിക്കും മെയ് 18 ന്
റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായുള്ള ത്രോബോള്‍ മത്സരവും , പിക്‌നിക്കും മെയ് 18 ന് റ്റാമ്പായില്‍ നടക്കും. രാവിലെ 8 . 30 മുതല്‍ വൈകുന്നേരം 5  മണിവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. റ്റാമ്പായിലും ഒര്‍ലാണ്ടോയിലും നിന്നുമായി വനിതകളുടെ 8 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ടീമിന്റെ പേരും ക്യാപ്റ്റന്റെ പേരും   ടീം ക്രൂഷേര്‍സ് (നീതു), ഷൈനിങ് സ്റ്റാര്‍സ് (പ്രീതി ) , സണ്‍ ഷൈനേഴ്‌സ് (ജ്യോത്സ്‌ന ), സണ്‍ റൈസേഴ്‌സ് ( വിദ്യ ) , തണ്ടര്‍ ബോള്‍ട്‌സ് (അനുപമ) , എം എ സി ഫ് വാരിയര്‍സ് (ലക്ഷ്മി ), രച (ഇന്ദു ), ഡിഫെന്‍ഡേര്‍സ് (രാജേശ്വരി).

റ്റാമ്പായിലെ Lettuce Lake Park ലെ (6920 E Fletcher Ave , Tampa   ഷെല്‍ട്ടര്‍ 3 & 4 ന് സമീപത്തുള്ള രണ്ടു വോളീബോള്‍ കോര്‍ട്ടുകളിലായാണ് മത്സരം നടക്കുന്നത്.

അതിനോടൊപ്പം 11 മണിയോടെ പിക്‌നിക് ഗേമുകള്‍ ആരംഭിക്കും. ഓട്ടം , ഷോര്‍ട്പുട്, വടംവലി തുടങ്ങി നിരവധി മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. Elemetnry , Middle , High School , Age 18 - 34 , 35 ന് മുകളില്‍ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്.

മിനിര്‍വ റെസ്റ്റാറ്റാന്റിന്റെ തട്ട് കടയും , എം എ സി ഫ് വുമണ്‍'സ് ഫോറത്തിന്റെ ബൂത്തും ഭക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്.

പ്രവേശനം തീര്‍ത്തും സൗജന്യമാണ്. ഇരുപത്തി ഒന്‍പതാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന അസോസിയേഷന്‍ ആദ്യമായിട്ടാണ് Throwball tournament സംഘടിപ്പിക്കുന്നത്.

Throwball മത്സരത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ലക്ഷ്മി രാജേശ്വരിയെയും (732 325 8861 )  , പിക്‌നിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് Jayesh Nair ( 813 420 2212 ) യെയും വിളിക്കുക.

ഷാജു ഔസേ്ഫ് , രവി ശങ്കര്‍ , അമിത തുടങ്ങിയവരാണ് പിക്‌നിക്കിന്റെ കോഓര്‍ഡിനേറ്റര്‍സ്.

മലയാളി അസോസിയേഷന്റെ ഈ കൂട്ടായ്മയില്‍ എല്ലാവരും പങ്കു ചേരണമെന്ന്  പ്രസിഡന്റ് സുനില്‍ വര്‍ഗീസും, സെക്രട്ടറി ജയേഷ് നായരും , ട്രഷറര്‍  ഷിബു തണ്ടാശ്ശേരിയും മറ്റു കമ്മിറ്റി അംഗങ്ങളും  അഭ്യര്‍ത്ഥിച്ചു. റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ റ്റി. ഉണ്ണികൃഷ്ണനും മറ്റു ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും അറിയിച്ചു.


മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ത്രോബോള്‍ മത്സരവും, പിക്‌നിക്കും മെയ് 18 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക