Image

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച

സെബാസ്റ്റ്യന്‍ ആന്റണി Published on 16 May, 2019
ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ് 25ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും. (Location: Colonial Park, 156 Mettlers Road, Somerset, NJ 08873).

ഇതിലൂടെ സ്വരൂപിക്കുന്ന പണം യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് ഈതവണത്തെ 5 കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.

സെന്‍റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 300 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മെയ് 20ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. പുരുഷ/സ്ത്രീ വിഭാഗത്തില്‍ നടക്കുന്ന മത്സരവിജയികള്‍ക്ക് ഓരോ ഇനത്തിനും ഒന്നും,രണ്ടും,മൂന്നും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. 5കെ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക്  ടി ഷര്‍ട്ടും രുചികരമായ "ബാര്‍ബിക്യൂ'വും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകര്‍ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിന് യുവാക്കളെ വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അഭിനന്ദിച്ചു.

5കെ സീറോ റണ്‍/ വാക്ക്  ന്‍റെ ഗോള്‍ഡ് സ്‌പോണ്‍സര്‍ റിയ ട്രാവല്‍സ് & മാസ്സ് മ്യൂച്ചല്‍ ട്രൈ സ്‌റ്റേറ്റ് എന്നിവരാണ്.

മൂന്നാമത് വാര്‍ഷിക സീറോ 5കെ റണ്‍/വാക്ക് നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക. ഡാനി ജോസഫ് (908) 9384513, സാബിന്‍ മാത്യു (848) 3918461, ലോറേല്‍ പ്രൈമ് (806)
 (806) 333 8800, കോളിന്‍ മോര്‍സ് (732)789 4774

വെബ്:

https://syrorun5k.wordpress.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക