Image

ഏഷ്യന്‍ ടൈഗര്‍ കൊതുക് യൂറോപ്പില്‍

ജോര്‍ജ് ജോണ്‍ Published on 25 April, 2012
ഏഷ്യന്‍ ടൈഗര്‍ കൊതുക് യൂറോപ്പില്‍
ഫ്രാങ്ക്ഫര്‍ട്ട് : ലോക കാലാവസ്ഥാ വ്യതിയാനം മൂലം വളരെയേറെ അപകടകാരിയായ ഏഷ്യന്‍ ടൈഗര്‍ കൊതുക് യൂറോപ്പില്‍ വ്യാപിച്ച് വരുന്നതായി ഇംഗ്ലണ്ട് -ബെല്‍ജിയം എന്നിവിടങ്ങളില്‍ റോയല്‍ സൊസൈറ്റി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. യൂറോപ്പില്‍ നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലും, ബാള്‍ക്കന്‍ രാജ്യങ്ങളിലുമാണ് കൂടുതലായി ഈ ടൈഗര്‍ കൊതുകുകളെ കണ്ടത്.

പകര്‍ച്ചവ്യാധികളായ ഡെങ്കി പനി, ചിക്കന്‍ഗുനിയാ എന്നീ രോഗങ്ങള്‍ ഈ ടൈഗര്‍ കൊതുകുകള്‍ വളരെ പെട്ടെന്ന് പടര്‍ത്തും. ഈ വര്‍ഷം ശൈത്യകാലത്ത് കൂടുതല്‍ സമയം കുറഞ്ഞ തണുപ്പും മ്യുദുവായ കാലാവസ്ഥയും ആയിരുന്നതു കൊണ്ടാണ് ഈ ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍ യൂറോപ്പില്‍ എത്തിയതെന്ന് റോയല്‍ സൊസൈറ്റിയുടെ ഗവേഷണം പറയുന്നു.
ബെനെലക്‌സ് (ബല്‍ജിയം, ലക്‌സംബൂര്‍ഗ്, ഹോളണ്ട്) രാജ്യങ്ങളിലും, ജര്‍മനിയിലിലെ ചില പ്രദേശങ്ങളിലു ഈ കൊതുകുകളുടെ വളര്‍ച്ചാ നിരക്ക് പോസിറ്റീവ് ആയി കണ്ടെത്തി. ജനങ്ങള്‍ പൊതുവെ എല്ലാ തരം കൊതുകുകള്‍ക്കെതിരെയും ജാഗരൂപരായിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഷ്യന്‍ ടൈഗര്‍ കൊതുക് യൂറോപ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക