Image

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

ജൂബി വള്ളിക്കളം Published on 15 May, 2019
ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി
ഷിക്കാഗോ: അന്തര്‍ദേശീയ നേഴ്‌സസ് വാരത്തോടനുബന്ധിച്ച് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് ഇല്ലിനോയി ചാപ്റ്റര്‍ നേഴ്‌സസ്ദിനാഘോഷങ്ങള്‍ നടത്തി. പ്രസിഡന്റ് ഡോ.ആനി എബ്രഹാത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷിജി അലക്‌സ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായെത്തിയ ഡോ.ഹരിലാല്‍ നായര്‍ തിരി തെളിയിച്ച് നേഴ്‌സസ് ദിനാഘോഷങ്ങള്‍ ഉദ്ഘാനം ചെയ്തു. ഇന്ന് നേഴ്‌സിംഗ് പ്രൊഫഷനില്‍ പഴയതില്‍ നിന്നും എന്തുമാത്രം മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി തുടര്‍ച്ചയായി ഗാലപ് പോളില്‍ ഏറ്റവും വിശ്വസ്തമായ തൊഴിലായി നേഴ്‌സിംഗിനെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നത് ഇതിന്റെ തെളിവാണെന്നും ഡോ.ആനി എബ്രാഹം സൂചിപ്പിച്ചു.

നേഴ്‌സിംഗിന്റെ വിവിധ ഭാഗങ്ങളില്‍ മികവ് തെളിയിച്ച നേഴ്‌സുമാരെ സമ്മേളനത്തില്‍ വച്ച് ആദരിച്ചു. ബെസ്റ്റ് എ.പി.ആര്‍.എന്‍. ആയി സുനൈന ചാക്കോയും, ബെസ്റ്റ് ക്ലിനിക്കല്‍ നേഴ്‌സ് ആയി ലിജി മാത്യുവും, മോസ്റ്റ് എക്‌സ്പീരിയന്‍സ്ഡ് നേഴ്‌സ് ആയി ചിന്നമ്മ ഫിലിപ്പും, ഔട്ട്സ്റ്റാന്‍ഡിംസ് സ്റ്റുഡന്റ് നേഴ്‌സ് ആയി ട്രേസി വള്ളിക്കളവും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നേഴ്‌സിംഗില്‍ വിവിധ ഡിഗ്രികളും നേട്ടങ്ങളും നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.

ചാരിറ്റി ഫണ്ട് റെയിസിംഗിനായുള്ള റാഫിള്‍ ടിക്കറ്റിന്റെ ആദ്യ ടിക്കറ്റ് ഫണ്ട് റയിസിംഗ് ചെയര്‍പേഴ്‌സന്‍ ആഗ്നസ് മാത്യു നാഷ്ണല്‍ നേഴ്‌സസ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സാറാ ഗബ്രിയേലിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശോഭ ജിബി കോര്‍ഡിനേറ്റ് ചെയ്ത വിവിധ കലാപരിപാടികളും സമ്മേളനത്തെ മോടി പിടിപ്പിച്ചു. സെക്രട്ടറി മേരി റജീന സേവ്യര്‍ ഏവര്‍ക്കും നന്ദിയര്‍പ്പിച്ചു. സുനു തോമസും ഡോ.സൂസന്‍ മാത്യുവും എം.സി.മാരായിക്കൊണ്ട് പരിപാടികള്‍ ഭംഗിയാക്കി. ലിസ സിബി, എല്‍സമ്മ ലൂക്കോസ്, സിന്‍ഡി സാബു, റജീന ഫ്രാന്‍സീസ്, റോസ്‌മേരി കോലഞ്ചേരി, ജൂബി വള്ളിക്കളം എന്നിവര്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.



ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക