Image

അങ്കമാലി ഡയറീസ്‌: തെലുങ്കു പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Published on 14 May, 2019
അങ്കമാലി ഡയറീസ്‌: തെലുങ്കു പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി


ലിജോ ജോസ്‌ പെല്ലിശേരി ചിത്രം അങ്കമാലീസ്‌ ഡയറിയുടെ തെലുങ്കു പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫലക്‌ദുമ നാസ്‌ എന്ന പേരിലാണ്‌ ചിത്രം റീമേക്ക്‌ ചെയ്‌തിരിക്കുന്നത്‌. വിശ്വാക്‌ സെന്നാണ്‌ ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ പെപ്പയെന്ന പ്രധാന കഥപാത്രമായും വിശ്വാക്‌ എത്തുന്നു. ട്രെയിലറിന്‌ മികച്ച സ്വീകാര്യതയാണ്‌ സമൂഹമാധ്യമങ്ങളില്‍ നിന്നും കിട്ടുന്നത്‌.

മലയാളം ട്രെയിലറിന്‌ സമാനമായ രീതിയിലാണ്‌ തെലുങ്കു പതിപ്പിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്‌. സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, പ്രശാന്തി ഉട്ടേജ്‌, തരുണ്‍ ഭാസ്‌ക്കര്‍ എന്നിവരാണ്‌ മറ്റു താരങ്ങള്‍. സംഗീതം വിവേക്‌ സാഗര്‍.

അങ്കമാലി ഡയറീസ്‌ വിജയമായ സമയത്ത്‌ മറ്റു ഭാഷകളിലുള്ള സംവിധായകര്‍ ചിത്രം റീമേക്ക്‌ ചെയ്യാനായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. നാല്‌ ഭാഷകളില്‍ ചിത്രത്തിന്റെ റീമേക്ക്‌ അവകാശം വിറ്റു പോയിട്ടുണ്ട്‌. അങ്കമാലി ഡയറാസിന്റേതായി ആദ്യം വരുന്ന റീമേക്ക്‌ കൂടിയാണ്‌ ഫലക്‌ നുമ ദാസ്‌. ചിത്രത്തിന്റെ മറാഠി റീമേക്കിന്റെ പേര്‌ കോലാപൂര്‍ ഡയറീസ്‌ എന്നാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക