Image

ഒരുമയോടെന്നും നില്‍ക്കുവാന്‍ മനസ്സോടെ... (പി. സി. മാത്യു)

പി. സി. മാത്യു Published on 13 May, 2019
ഒരുമയോടെന്നും നില്‍ക്കുവാന്‍ മനസ്സോടെ... (പി. സി. മാത്യു)
അറുപതാം വയസില്‍ ഷഷ്ഠിപൂര്‍ത്തി തികയുമെന്‍ സോദരാ
അളവില്‍ക്കവിഞ്ഞനുഗ്രഹങ്ങള്‍ നേടിയ ആറിലൊരുവന്‍...
മംഗളങ്ങള്‍ നേരുന്നീ സുദിനത്തിലെന്‍ സോദരര്‍ക്കൊപ്പം
മനസ്സാലെ സ്വീകരിക്കൂ ഈ സോദരന്‍ തന്‍ അഭിവാദനങ്ങള്‍  

അച്ഛനും അമ്മയും ഊട്ടിവളര്‍ത്തിയ സന്തതി നീയെത്തിയൊടുക്കം
അമേരിക്കയില്‍ പക്ഷെ മറന്നീല സോദരരെ ചേര്‍ക്കുവാന്‍ കൂടെ
ഉയരങ്ങളില്‍ കൈപിടിച്ചുയര്‍ത്തീടുവാന്‍ ഹൃദയാലുവായി നീ
ഉയിര്‌പോലും നല്‍കുമെന്ന് തോന്നിയെനിക്കുമെന്‍ സോദരര്‍ക്കും

പൗരത്വം നേടി നീ അമേരിക്കാനായെങ്കിലും മറക്കാതെ നിന്‍
പിതൃ പാരമ്പര്യം പാഴാക്കാതെ നാടിനെ സ്‌നേഹിക്കുമൊരു
പ്രവാസിതന്‍ ഉത്തമ ഉദാഹരണമായി നീ സ്വപക്‌നിയില്‍ നേടിയ
പ്രജകളുമായൊരു രാജനെപ്പോല്‍ വാഴുന്നത് കാണുവതും ഭാഗ്യം

കഠിനമായ് പണിയെടുത്തു നീ ദിനമൊഴുക്കിയ വിയര്‍പ്പിന്‍ ഫലം
കരുണയാല്‍ ചൊരിഞ്ഞു സര്‍വേശ്വരനനുഗ്രഹമായി നിനക്കും
കുടുംബത്തിനും പിന്നെ നാട്ടാര്‍ക്കും നിരാലമ്പരാം നാട്ടിലെ ചില
കുടുംബങ്ങള്‍ക്കും ദാനങ്ങളായൊഴുകിയൊരു കുഞ്ഞരുവിപോല്‍

ഒത്തൊരുമിച്ചു വസിക്കുമൊരു സഹോദര കൂട്ടായ്മക്കുള്ളില്‍
ഒളിമിന്നും സ്‌നേഹവും ശാന്തിയും പിന്നെ കാണാം സ്വര്‍ഗ്ഗവും
ആഴത്തിലൊരു സ്‌നേഹത്താല്‍ തീര്‍ത്ത താജ് മാഹാളിനെക്കാള്‍
ആയിരം മടങ്ങു ശുഭവും മനോഹരവുമെന്നു നാമറിയുന്നില്ലയോ?   

നേരട്ടെ ഞാന്‍ വീണ്ടുമൊരായിരം നാവിനാല്‍ മംഗളാശംസകളൊപ്പം
നേരായി വളരുവാന്‍ പഠിപ്പിച്ച നമ്മുടെയച്ഛനമ്മമാരേയുമീസമയം
ഒരുമയോടെയെന്നും നില്‍ക്കുവാന്‍ പഠിപ്പിച്ച മഹാമനസ്ക്കതയെ
ഓര്‍ക്കാമവര്‍ ദൂരെ ഗോഡ്‌സ് ഓണ്‍ രാജ്യമാകും നാട്ടിലാണെങ്കിലും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക