Image

ഞാന്‍ കണ്ടതില്‍ വെച്ച്‌ ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീ നീയാണ്'! സണ്ണി ലിയോണിന് പിറന്നാള്‍ ആശംസയുമായി ഭര്‍ത്താവ് ഡാനിയല്‍

Published on 13 May, 2019
ഞാന്‍ കണ്ടതില്‍ വെച്ച്‌ ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീ നീയാണ്'! സണ്ണി ലിയോണിന് പിറന്നാള്‍ ആശംസയുമായി ഭര്‍ത്താവ് ഡാനിയല്‍

പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന് ജന്മദിന ആശംസകളും മാതൃദിനാശംസകളും നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍. 38ാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ലിയോണ്‍ ഇന്ന്. സണ്ണിയെന്ന വ്യക്തി തന്റെ ജീവിതത്തില്‍ എ ന്തെല്ലാമാണെന്ന് ഈ നീണ്ട കുറിപ്പില്‍ വെബ്ബര്‍ പറയുന്നുണ്ട്.

'നിന്നെ കുറിച്ച്‌ എഴുതുകയാണെങ്കില്‍ ഒരുപാടുണ്ട്, കേവലം ഒരു പോസ്റ്റില്‍ ഒതുങ്ങുന്നതല്ല അത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും സ്നേഹസമ്ബന്നയായ സ്ത്രീയാണ് നീ. നിന്റെ ജീവിതത്തിലുടനീളം നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മളായി തെരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല സ്ത്രീക്ക് പിറന്നാള്‍, മാതൃദിനാശംസകള്‍. നിന്നെ എല്ലാകാലവും ഞാന്‍ സ്നേഹിക്കുന്നു. നീയാണ് ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയും' എന്നായിരുന്നു ഡാനിയലിന്റെ ആശംസ.

ആളുകള്‍ നിന്നെ കുറിച്ച്‌ ചിന്തിക്കുന്നത്, ഞാന്‍ നിന്നെ കുറിച്ച്‌ ചിന്തിക്കുന്നത്, യഥാര്‍ത്ഥത്തില്‍ നീ എന്നീ അടികുറിപ്പുകളോടെ മൂന്ന് ചിത്രങ്ങളുമായിട്ടാണ് ഡാനിയല്‍ ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആശംസ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക