Image

ഫ്ളവേഴ്സ് ചാനല്‍ ഡാളസിന്റെ രണ്ടാം വാര്‍ഷികവും 'വൈശാഖ സന്ധ്യയും' ഓഗസ്റ്റ് 18-ന്

(പി. സി. മാത്യു) Published on 13 May, 2019
ഫ്ളവേഴ്സ് ചാനല്‍ ഡാളസിന്റെ രണ്ടാം വാര്‍ഷികവും 'വൈശാഖ സന്ധ്യയും' ഓഗസ്റ്റ് 18-ന്
ഡാളസ്: ഫ്ളവേഴ്സ് ചാനല്‍ ഡാലസിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജി. വേണുഗോപാലും സംഘവും നയിക്കുന്ന സംഗീത, നൃത്ത, ഹാസ്യ സായാഹ്നം ഒരുക്കുന്നു. പരിപാടികള്‍ക്ക് ഡയറക്ടര്‍ ടി. സി. ചാക്കോ, വില്‍സണ്‍ തരകന്‍, മീന നിബു, രവി എടത്വ, ഐറിന്‍ ജിപ്‌സണ്‍, മുതലായവര്‍ നേതൃത്വം കൊടുക്കും. കോപ്പേല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സെയിന്റ് അല്‍ഫോന്‍സാ ചര്‍ച്ചിന്റെ വിശാലമായ ആഡിറ്റോറിയത്തില്‍ ഓഗസ്റ്റ് പതിനെട്ടു (ഞായറാഴ്ച) വൈകിട്ട് അഞ്ചു മണിയോടെയാണ് പരിപാടികള്‍ അരങ്ങേറുക. ഗാന ഗന്ധര്‍വനായ ശ്രീ വേണുഗോപാല്‍ ഇതിനു മുമ്പും ഡാളസിലെ സംഗീതാസ്വാദകരെ കര്‍ണ രസകരമായ ഗാനങ്ങള്‍ കൊണ്ട് ആനന്ദ നൃത്തം ചെയ്യിച്ചിട്ടുണ്ട്. അദ്ദേഹത്തോടപ്പം അടിപൊളി ഡാന്‍സും മലയാളികളെ കുടു കൂടെ ചിരിപ്പിക്കുന്ന മിമിക്രി, സ്‌കിറ്റുകള്‍ മുതലായവയും ഒത്തു ചേരുമ്പോള്‍ മനം മയക്കുന്ന ഒരു കലാവിരുന്നായിരിക്കും ഡാളസിലെ മലയാളികള്‍ക്ക് ലഭിക്കുക.

മീഡിയ മേഖലയില്‍ അമ്പലക്കുളത്തിലെ ഒരു താമര പോലെ വിരിഞ്ഞ ഫ്ളവേഴ്സ് ചാനല്‍ ഡാലസില്‍ മാത്രമല്ല അമേരിക്കയില്‍ തന്നെ ചുരുക്കം സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയ ചാനല്‍ ആയി മാറി എന്ന് ശ്രീ ടി. സി. ചാക്കോ ലേഖകന്റെ ഒരു ചോദ്യത്തില്‍ പ്രതികരിച്ചു.

പസന്ദ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കൂടിയ ഫ്ളവേഴ്സ് ചാനല്‍ ഡാലസിന്റെ യോഗത്തില്‍ വെച്ച് ഡാളസിലെ സാമൂഹിക, വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ 'വൈശാഖ സന്ധ്യയുടെ' ടിക്കറ്റ് കിക്ക് ഓഫും നടത്തപ്പെട്ടു. സ്‌പോണ്‍സര്‍ മാരായ, പ്രിയ പഴയടുത്തു (കെല്ലര്‍ വില്യംസ് റീയല്‍റ്റര്‍), ജോജോ കോട്ടക്കല്‍ (ജോജോ ഓട്ടോ വര്‍ക്ക് ഷോപ്), ഷിബു ജെയിംസ് (എസ്, എസ്. ഈ റൂഫിങ് ആന്‍ഡ് എയര്‍ കണ്ടിഷനിംഗ്), ബിജു ലോസണ്‍ ട്രാവല്‍, സജി നായര്‍ മുതലായവര്‍ ആദ്യ ടിക്കറ്റുകള്‍ ശ്രീ ചാക്കോയില്‍ നിന്നും കൈപ്പറ്റി. ഫോമ നഷണല്‍ പേസിഡന്റ് ശ്രീ ഫിലിപ്പ് ചാമത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു, ഡാളസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ സുനില്‍ തലവടി, ഡാളസ് മലയാളി അസോസിയേഷന്‍ പ്രേസിഡന്റും ഐ. എ. പി. സി. ഡാളസ് ചാപ്റ്റര്‍ സെക്രെട്ടറിയമായ സാം മാത്യു, അച്ചു കോരുത്, ജിപ്‌സണ്‍, മാധ്യമ പ്രവര്‍ത്തകനും ഐ. എ. പി. സി ഡാളസ് ട്രഷററുമായ ശ്രീ വില്‍സണ്‍ തരകന്‍, സോഫി ചാക്കോ, സൂസന്‍ സാം, മുതലായവര്‍ പരിപാടിയില്‍ പങ്കെടുത്തു വിജയശംസകള്‍ നേര്‍ന്നു.

ഡാളസിലെ കലാസ്വാദകരായ മലയാളികളെ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ഐ. എ. പി. സി. ഡാളസ് പ്രേസിഡെന്റ കൂടിയായ മീന നിബു അഭ്യര്‍ത്ഥിച്ചു.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

ടി. സി. ചാക്കോ: 214-682-7672
രവി എടത്വ: 469-556-6598

ഫ്ളവേഴ്സ് ചാനല്‍ ഡാളസിന്റെ രണ്ടാം വാര്‍ഷികവും 'വൈശാഖ സന്ധ്യയും' ഓഗസ്റ്റ് 18-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക