Image

ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക്‌ താത്‌കാലിക വിലക്ക്‌

Published on 13 May, 2019
ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക്‌ താത്‌കാലിക വിലക്ക്‌
കൊളംബോ: മുസ്ലിം പള്ളികള്‍ക്ക്‌ നേരെ അക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌. അക്രമമങ്ങള്‍ പടരുന്നതിന്‌ തടയിടുക എന്ന ലക്ഷ്യമിട്ടാണ്‌ ഫേസ്‌ബുക്കിനും വാട്‌സാപ്പിനും താത്‌കാലിക വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.

ഫേസ്‌ബുക്കിലൂടെ തുടങ്ങിയ തര്‍ക്കത്തിനു പിന്നാലെ ഞായറാഴ്‌ച പടിഞ്ഞാറന്‍ തീരത്തുള്ള ചിലൗ നഗരത്തിലെ ക്രിസ്‌ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ മുസ്‌ലിം പള്ളിയ്‌ക്കുനേരെ കല്ലേറു നടന്നിരുന്നു. മുസ്‌ലീം ഉടമസ്ഥതയിലുള്ള ഒരു കടക്കുനേരെയും കല്ലേറു നടന്നിരുന്നു. കടക്കാരനെ മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക