Image

ഡാളസ് മാര്‍ത്തോമാ യുവജനസഖ്യം നഴ്‌സസിനെ ആദരിച്ചു.

പി.പി. ചെറിയാന്‍ Published on 13 May, 2019
ഡാളസ് മാര്‍ത്തോമാ യുവജനസഖ്യം നഴ്‌സസിനെ ആദരിച്ചു.
മസ്‌കിറ്റ്(ഡാളസ്): നഴ്‌സസ് വാരാഘോഷത്തിന്റെ സമാപനദിനമായ മെയ് 12 ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം നഴ്‌സുമാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.

ഞായറാഴ്ച വിശുദ്ധകുര്‍ബാനക്കു ശേഷം നടന്ന സമ്മേളനത്തില്‍ റവ.മാത്യു ജോസഫ്(മനോജച്ചന്‍) അദ്ധ്യക്ഷത വഹിച്ചു. മലയാളികളുടെ വളര്‍ച്ചയില്‍ കേരളത്തില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയ നഴ്‌സുമാരുടെ പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്നും, ആതുരശുശ്രൂഷ രംഗത്തെ മലയാളി  നേഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും മനോജച്ചന്‍ പറഞ്ഞു. നഴ്‌സുമാരെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും റോസാപുഷ്പങ്ങള്‍ സമ്മാനിച്ചു. മദേഴ്‌സ് ദിനമായി ആചരിക്കുന്ന മാര്‍ച്ച് 12ന് തന്നെ ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് യുവജനസഖ്യം സെക്രട്ടറി അലക്‌സ് ജേക്കബ് പറഞ്ഞു. ആതുര ശുശ്രൂഷരംഗത്ത് മാത്രമല്ല കുടുംബ ജീവിതത്തിലും കേരളത്തില്‍ നിന്നും എത്തിയ നഴ്‌സമുമാര്‍ ഭാരിച്ച ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സുമാരേയും, അമ്മമാരേയും ആദരിക്കുന്ന ചടങ്ങില്‍ കൊച്ചുകുട്ടികള്‍ ആലപിച്ച ഗാനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റോബിന്‍ ചേലങ്കരി, ബേബി ജോര്‍ജ്(ഷാജി), സിന്ധു ജോസഫ്, അജു മാത്യു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡാളസ് മാര്‍ത്തോമാ യുവജനസഖ്യം നഴ്‌സസിനെ ആദരിച്ചു.ഡാളസ് മാര്‍ത്തോമാ യുവജനസഖ്യം നഴ്‌സസിനെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക