Image

വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ കുടുംബത്തിന് ഫോമായുടെ സഹായധനം.

പന്തളം ബിജു തോമസ് Published on 13 May, 2019
വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ  കുടുംബത്തിന് ഫോമായുടെ സഹായധനം.
തിരുവല്ല:  പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി വസന്തകുമാറിന്റെ കുടുംബത്തിന് ഫോമായുടെ സഹായധനം കൈമാറും.  അമേരിക്കന്‍ മലയാളികളില്‍ നിന്നും, ഫോമയുടെ നേതൃത്വത്തില്‍ സമാഹരിച്ച ചെറിയ സംഭാവനകള്‍ ഒരു സഹായധനമായി വസന്താകുമാറിന്റെ ഭാര്യ ഷീനക്കും മക്കളായ അനാമിക, അമര്‍ദീപ് എന്നിവര്‍ക്ക് നല്‍കുന്നതായിരിക്കും. തിരുവല്ലയില്‍ വെച്ചു നടക്കുന്ന ഫോമാ കേരള കണ്‍വന്‍ഷനില്‍ സഹായധനം വസന്തകുമാറിന്റെ കുടുംബം ഏറ്റുവാങ്ങും.

ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. നല്ലവരായ അമേരിക്കന്‍ മലയാളികള്‍ ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാറുണ്ട്.  ദുരിതത്തില്‍ വലയുന്നവര്‍ക്ക് ആശ്വാസമേകുവാന്‍,  വലിയ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുവാന്‍ ഫോമായെ  പ്രേരിപ്പിക്കുന്നതും ഈ വിശ്വാസമാണ്. സുമനസ്സുകളുടെ സഹായങ്ങള്‍ വളരെ സുതാര്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഇതിനോടകം  ഫോമാ ജനപ്രീതി നേടിക്കഴിഞ്ഞു.

ഈ ഉദ്യമത്തില്‍ സഹായിച്ചു സഹകരിച്ച എല്ലാവര്‍ക്കും  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ നന്ദി അറിയിച്ചു.


ഡാളസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ വന്‍വിജയം
ഡാളസ് ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന ഇന്ത്യന്‍ ്അമേരിക്കന്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷവും സമുചിതമായി ആഘോഷിച്ചു.

മെയ് 4ന് കൊപ്പേലിലായിരുന്നു ആഘോഷപരിപാടികള്‍. മൂവായിരത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പരിപാടിയില്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ ഭരതനാട്യം, കുച്ചിപുഡി, കഥക്ക്, ഒഡിസി, ഫോക്ക്, ക്ലാസിക്കല്‍- സെമി ക്ലാസിക്കല്‍ തുടങ്ങിയ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു.

വിവിധ മ്യൂസിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊപ്പേല്‍ ഹൈസ്‌ക്കൂള്‍ നടത്തിയ ബാന്റ് മേളം അമേരിക്കന്‍ ഗോട്ട് ടാലന്റില്‍ പങ്കെടുത്ത ക്രാന്തികുമാറിന്റെ സാഹസിക പ്രകടനം കാണികള്‍ ശ്വാസമടക്കി പിടിച്ചാണ് ആസ്വദിച്ചത്. ക്രാന്തികുമാറിന് സംഘടനാ ഭാരവാഹികള്‍ സാഹസ വീര അവാര്‍ഡ് നല്‍കി ആദരിച്ചു.
യു.എസ്. സെനറ്റര്‍ ടെഡ് ക്രൂസ്, ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി ജേയ്ന്‍ നെല്‍സണ്‍, ജെയ് ചൗധരി, തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
കൊപ്പേല്‍ സിറ്റി കൗണ്‍സിലര്‍ ബിജു മാത്യു, പോലീസ് ചീഫ് ഡാനി ബാര്‍ട്ടന്‍ എന്നിവരും ഫെസ്റ്റിവലിന് എത്തിചേര്‍ന്നിരുന്നു.

സംഘനാ പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടകൂറ, റാവു കല്‍വാല, ഡോ.സി.ആര്‍.റാവു, റാണാ ജെനി തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ  കുടുംബത്തിന് ഫോമായുടെ സഹായധനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക