Image

എല്‍ ഡി എഫിന് 18 സീറ്റുകള്‍ ലഭിക്കും:പ്രൊഫ: സി. രവീന്ദ്രനാഥ് (അഭിമുഖം: വിജയ് സി.എച്ച്)

Published on 12 May, 2019
എല്‍ ഡി എഫിന്  18 സീറ്റുകള്‍ ലഭിക്കും:പ്രൊഫ: സി. രവീന്ദ്രനാഥ് (അഭിമുഖം: വിജയ് സി.എച്ച്)
കാലമെത്ര മാറിയാലും പുരോഗമനമെത്ര കൈവരിച്ചാലും, കേരളത്തിന്‍റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി വെട്ടിത്തെളിയിച്ച പാതയിലൂടെ സഞ്ചരിക്കാനാണ് തനിക്കിഷ്ടമെന്ന് എന്‍റെ ഒരു ചോദ്യത്തിനു ഉത്തരം നല്‍കിയ ശ്രീ. രവീന്ദ്രനാഥ്, താന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ തന്നെ പ്രൊഫസ്സറായിരുന്ന മുണ്ടശ്ശേരി മാഷുടെ കാഴ്ചപ്പാടുകള്‍ ഇന്നും പ്രസക്തമാണെന്നും വിശ്വസിക്കുന്നു.

"തിരുകൊച്ചിയും മലബാറും ചേര്‍ത്തുണ്ടാക്കിയ നമ്മുടെ പുതിയ സംസ്ഥാനത്ത്, അന്നു നിലനിന്നിരുന്ന സ്വകാര്യ രീതിയിലുള്ള വിദ്യാഭ്യാസം ദേശസാല്‍ക്കരിച്ചു, ജനകീയമാക്കി മാറ്റാന്‍ തുടക്കമിട്ട മഹാനായ പരിഷ്കര്‍ത്താവായിരുന്നു മുണ്ടശ്ശേരി മാഷ്," രവീന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം  നവീകരിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ദ്ധിപ്പിക്കുവാനും മാസ്റ്റര്‍ പ്ലാന്‍  തയ്യാറാക്കി പ്രവര്‍ത്തിക്കുമെന്ന്, വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റയുടനെ സാര്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഇതുവരെ എന്തെല്ലാം ചെയ്യാന്‍ കഴിഞ്ഞു, സാര്‍?

"വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ഒരു continuous process ആകുന്നു. ഒരു ഭാഗത്ത് കുറെ പേര്‍ മുന്നോട്ടു വരുമ്പോള്‍, അവരുടെ ഒപ്പം എത്താത്തവര്‍ മറുവശത്തു കാണും. ഇപ്പോള്‍ താഴെയുള്ളവര്‍ മേലെയെത്തുമ്പോള്‍, ആദ്യത്തെ വിഭാഗം അതിലും മേലെ എത്തിയിട്ടുണ്ടാകും. വീണ്ടും ഒരു കൂട്ടര്‍ മുന്നിലും മറ്റൊരു കൂട്ടര്‍ പിന്നിലുമാകുന്നു. So, it is always relative and cumulative!"

Sir, you mean, there is no finishing line in the discipline of education!

"Exactly! This is what exactly I have been talking about."

"അതേ സമയം, ഭംഗിയുള്ള കെട്ടിടങ്ങളും, വശളശ ഫ്രന്‍റ് ആഫീസുകളും അവിടത്തെ വിദ്യാഭ്യാസ നിലവാരം സൂചിപ്പിക്കുന്നതാണെന്ന് നാം കരുതരുത്. Qualtiy of education is the most important criterion."

എന്നിരുന്നാലും, ടശൃ, വിദ്യാഭ്യാസ രംഗത്തെ കുതിപ്പുകളായി എന്തെല്ലാം എടുത്തു പറയാന്‍ കഴിയും? Say, during your 1000 days as the Minister of Education...

"പാഠ്യപദ്ധതി, പാഠക്രമം, teaching പ്രാട്ടോക്കോള്‍!, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായവയില്‍ കുറെ മുന്നോട്ടു പോയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ സ്കൂളുകള്‍ high-tech ആയി ഉയര്‍ത്താന്‍ സാധിച്ചു. പൊതു പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കേരളം ഒരു മാതൃകാ സംസ്ഥാനമായി ഉയര്‍ന്നു കഴിഞ്ഞു."

How about higher education, Sir?

"Higher education രംഗത്ത് നമ്മള്‍ അല്‍പ്പം പിന്നിലാണ്, പക്ഷെ, ഉടനെത്തന്നെ നാം ഈ മേഖലയിലും പുരോഗതി കൈവരിക്കും."

1991ല്‍ കേരളം പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി. പത്തുമുപ്പതു വര്‍ഷം കഴിഞ്ഞിട്ടും നമ്മള്‍ എന്തുകൊണ്ടു higher education രംഗത്തു മുന്നോട്ടു പോയില്ല, സാര്‍?

"നമ്മള്‍ മുന്നോട്ടു പോയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ അഞ്ചും ആറും ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുമുണ്ട്. എന്നാല്‍, അടിസ്ഥാന വിദ്യാഭ്യാസത്തിലുണ്ടായ ബഹുമുഖമായ മുന്നേറ്റം ആനുപാതികമായി ഉന്നത പഠന രംഗത്ത് ഉണ്ടാവാന്‍ അല്‍പ്പം വൈകിയെന്നാണ് ഉദ്ദേശിച്ചത്. പൊതുവെ നോക്കിയാല്‍, മുന്‍!പൊന്നുമില്ലാത്ത മികവ് നാം കൈ വരിച്ചിട്ടുണ്ട്."

വിദ്യാഭ്യാസ രംഗത്തെ, നമ്മുടെ വലിയൊരു പരാജയം, മലയാളത്തിനെ ആവശ്യത്തില്‍ കൂടുതല്‍ ആശ്രയിക്കുന്നതാണെന്ന്, മുന്‍ പ്രസിഡന്‍റ് കെ. ആര്‍. നാരായണന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു...

"അതിനോടു ഞാന്‍ വിയോജിക്കുന്നു. നമ്മള്‍ ആദ്യം പഠിക്കേണ്ടത് മലയാളം തന്നെയാണ്. അത് മലയാളിയുടെ ഹൃദയത്തിന്‍റെ ഭാഷയാണ്. നമ്മുടെ സംസ്കൃതിയും പൈതൃകവുമെല്ലാം മാതൃഭാഷയിലാണ് അന്തര്‍ലീനമായിരിക്കുന്നത്. മററുഭാഷകള്‍ പഠിക്കണം, they are very useful, too! പക്ഷെ, മലയാളത്തിനാണ് ഒന്നാം സ്ഥാനം നല്‍കേണ്ടത്."

"Only in mother tongue, one can express what one wants exactly. In other languages, one can only say the equivalents."

കഴിഞ്ഞ വര്‍ഷം, സ്കൂള്‍ പ്രവേശന അപേക്ഷാ ഫോറങ്ങളില്‍ ചില കുട്ടികള്‍ ജാതിയും മതവും എഴുതിയില്ലായെന്നത് ഒരു വന്‍ കോലാഹലത്തിനു വഴിതെളിയിച്ചിരുന്നുവല്ലൊ. And you were in the eye of the storm! മനുഷ്യരെ ജാതിയും മതവും ഉപയോഗിച്ചു തരം തിരിക്കുന്നത് പുരോഗതിയിലേക്കു കുതിക്കുന്ന ഒരു സമൂഹത്തിനു യോജിച്ചതാണോ?

"അല്ല, പക്ഷെ മാറ്റങ്ങള്‍ പടിപടിയായേ മനുഷ്യര്‍ സ്വീകരിക്കുകയുള്ളൂ. It is a gradual process."

മതനിരപേക്ഷിത കേരളം രൂപപ്പെട്ടത് നവോത്ഥാന നായകരുടെ പ്രവര്‍ത്തനം കൊണ്ടാണെന്നും, തെറ്റായ ആചാരങ്ങളെ തിരുത്താനാണ് നാട് നവോത്ഥാനത്തിലൂടെ പുരോഗതി നേടിയതെന്നും, സാര്‍ അടുത്ത കാലത്ത് പ്രസ്താവിച്ചിരുന്നു. നവോത്ഥാനത്തിന്‍റെ വീക്ഷണകോണില്‍ നിന്നുകൊണ്ട് ശബരിമല സംഭവം ഒന്നു വിലയിരുത്താമോ?

"Sorry, I don't want to talk about Sabarimala now. It is a highly cotnroversial subject."

Sir, മറ്റെന്തൊക്കെയാണ് ഇന്ന് കേരളത്തില്‍ കാണുന്ന തെറ്റായ ആചാരങ്ങള്‍? ദൈവ വിശ്വാസവും, വിഗ്രഹങ്ങളെ ആരാധിക്കുന്നതും, ഇന്നല്ലെങ്കില്‍ നാളെ, തെറ്റായ ആചാരങ്ങളായി ചിത്രീകരിക്കപ്പെടുമോ?

"മനുഷ്യരുടെ കാഴ്ച്ചപ്പാടില്‍ മാറ്റങ്ങള്‍ വരുന്നത്
മെല്ലെമെല്ലെയാണ്. കാലക്രമേണയായി മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജനം തയ്യാറാണോയെന്നതാണ് മൂലസിദ്ധാന്തം."

"ഞാന്‍ vegetarian ആയതുകൊണ്ട്, non-vegetarian ഭക്ഷണം നല്ലതല്ലെന്നോ, അതിനു രുചിയില്ലെന്നോ എനിക്കു പറയാന്‍ കഴിയുമോ? ഇതിനുത്തരമായി ഇത്രയേ എനിക്കു പറയാനുള്ളൂ."

സാര്‍, ഇനിയല്‍പ്പം രാഷ്ട്രീയം. I look at you as a Thrissur-based, senior and seasoned politician of Kerala...

"ചോദിക്കൂ..."

ഇക്കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍, ഘഉഎന് എത്ര സീറ്റുകള്‍ കിട്ടുമെന്നാണ് സാര്‍ കരുതുന്നത്?

"18 സീറ്റുകള്‍ കിട്ടും."

സര്‍വെ പ്രവചനങ്ങള്‍ കണക്കിലെടുക്കുന്നില്ലേ?

"ഇല്ല, മുന്‍ കാല സര്‍വെകള്‍ പലതും തെറ്റായിരുന്നു."

തൃശ്ശൂരില്‍ ആരു ജയിക്കും?

"രാജാജി."

എന്തുകൊണ്ട് അങ്ങിനെ കരുതുന്നു?

"Thrissur is a communist bastion. കഴിഞ്ഞ നിയമ സഭാ തിരഞ്ഞടുപ്പില്‍, തൃശ്ശൂര്‍ ലോക സഭാ മണ്ഡലത്തില്‍പ്പെടുന്ന എല്ലാ നിയമ സഭാ മണ്ഡലങ്ങളിലും ഘഉഎ സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്."

"തൃശ്ശൂരിലെ സിറ്റിംഗ് ലോക സഭാംഗവും LDFകാരനാകുന്നു."

വടക്കന്‍ കേരളം പണ്ടുമുതലേ കള്ളവോട്ടിനു കുപ്രസിദ്ധി നേടിയതാകുന്നു. നടന്‍ ശ്രീനിവാസന്‍റെ വോട്ടും മറ്റാരോ ചെയ്തുപോയൊരു പഴയ അനുഭവം അദ്ദേഹം ഇന്നലെ പങ്കുവെച്ചിരുന്നു...

"ഇത് തിരഞ്ഞെടുപ്പു കമ്മീഷണറുടെ പരിതിയില്‍പ്പെട്ടൊരു കാര്യമാണ്. എിക്കൊന്നും പറയാനില്ല."

One last question, Sir...

"Please ask..."

പ്രബുദ്ധ കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക്, നമ്മുടെ മുഖ്യമന്ത്രിയുടെ 'പരനാറി', 'കടക്കൂ പുറത്ത്', 'മാറിനില്‍ക്ക് അങ്ങോട്ട്' പ്രയോഗങ്ങളോട് സാര്‍ എങ്ങിനെ പ്രതികരിക്കുന്നു?

"ദയവുചെയ്തു ഈ വക ചോദ്യങ്ങള്‍ എന്നോടു ചോദിക്കരുത്..."

Excuse me, Sir... I hold you in high esteem, and I have never lost any respect for you... പക്ഷെ, ഇതിനുത്തരം ജനത്തിന് അറിയണമെന്നുണ്ട്...

"Sorry..."

... ?...

ആവലാതികളുമായി തന്‍റെ കേമ്പ് ഓഫീസിലേക്ക് ഇടതടവില്ലാതെ എത്തിക്കൊണ്ടിരിക്കുന്നവരോട് സൗമ്യമായി ചോദിച്ചു, പരിഹാരങ്ങള്‍ക്കായി ബന്ധപ്പെട്ടവര്‍ക്കു ഫോണ്‍ ചെയ്യുകയും, ചിലത് ഡയറിയില്‍ കുറിച്ചു വെക്കുകയും, മറ്റു ചിലത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും സദാ സന്തോഷത്തോടെ ചെയ്തുകൊണ്ടിരിക്കുന്ന രവീന്ദ്രനാഥിനെ പുതുക്കാട് നിവാസികള്‍ തുടര്‍ച്ചയായി മൂന്നുതവണ നിയമ സഭയിലേക്കു തിരഞ്ഞെടുത്തു അയച്ചതിന്‍റെ കാരണവും ഈ എഴുതിയതുതന്നെ!

ജന സമ്പര്‍ക്ക ദൗത്യത്തില്‍നിന്ന് ചെറിയൊരു യൃലമസ എടുത്ത്, പിന്‍ഭാഗത്തെ മുറിയുടെ മൂലയിലിരുന്ന് ഒരു കാപ്പി കുടിക്കുന്ന നേരത്ത്, എന്‍റെ അവസാനത്തെ ചോദ്യത്തിന് താന്‍ ഉത്തരം പറഞ്ഞിട്ടില്ലെന്ന് എന്നെ വിനയപൂര്‍വം ഓര്‍മ്മിപ്പിച്ച ഒരു വ്യക്തിയോട്, നീരസമുളവാക്കുന്ന അങ്ങിനെയൊന്ന് ഞാന്‍ ചോദിക്കണമായിരുന്നുവോ? അറിയില്ല, ചിലപ്പോള്‍ അപരാധമൊന്നും ചെയ്തില്ലെങ്കിലും, കുറ്റബോധം നമ്മെ അലട്ടാറുണ്ടല്ലൊ!

എല്‍ ഡി എഫിന്  18 സീറ്റുകള്‍ ലഭിക്കും:പ്രൊഫ: സി. രവീന്ദ്രനാഥ് (അഭിമുഖം: വിജയ് സി.എച്ച്)
Join WhatsApp News
Toms 2019-05-13 10:30:53
18  സീറ്റോ ? എറണാകുളം ഹൈബി , മുസ്‌ലിം ലീഗ്  രണ്ടെണ്ണം , കേകോ ഒന്ന് , പിന്നെ തൃശ്ശൂർ  ഇപ്പോൾ കാണ്മാനില്ല  (ഷിറ്റ് ഗോപി അത് എടുത്തോണ്ട് പോയി) ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക