Image

മോദി തന്റെ കുടുംബത്തെ പകയോടെ വിമര്‍ശിക്കുന്നു: രാഹുല്‍ ഗാന്ധി

Published on 11 May, 2019
മോദി തന്റെ കുടുംബത്തെ പകയോടെ വിമര്‍ശിക്കുന്നു: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: രാഷ്ട്രീയപരമായി കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താന്‍ രാഷ്ട്രീയമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തെ പകയോടെ വിമര്‍ശിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്ക്‌ നെഹ്‌റു കടുംബത്തോട്‌ പകയാണ്‌.

തന്റെ അച്ചനെയും മുത്തച്ചനെയും മുത്തശ്ശിയെയുംക്കുറിച്ച്‌ മോദി പകയോടെ സംസാരിക്കുകയാണെന്നും ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.

ആറാംഘട്ട തിരഞ്ഞെടുപ്പ്‌ നാളെ നടക്കാനിരിക്കെയാണ്‌ മോദിക്കെതിരെ വൈകാരിക വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്‌. അടുത്തിടെ രാജീവ്‌ ഗാ്‌ന്ധിക്കെതിരായി മോദി നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ രാഹുലിന്റെ ഇത്തരത്തിലുള്ള മറുപടി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക