Image

ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍

Published on 11 May, 2019
ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍

കൊല്‍ക്കത്ത: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കെട്ടുകെട്ടിക്കാനൊരുങ്ങിയിരിക്കുകാണ്‌ സിപിഎം. പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെട്ടതോടെ ബിജെപിയെ കൂട്ടുപിടിച്ച്‌ മമതയ്‌ക്കെതിരെ പോരാടാന്‍ സിപിഎം ഉറപ്പിച്ചു കഴിഞ്ഞു.

ഇത്‌ ഉറപ്പു വരുത്തുന്നതാണ്‌ അടുത്തിടയായി ബംഗാളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയാണ്‌. ഇതോടെ സിപിഎം നേതൃത്വവും ആശങ്കയിലായിരിക്കുകയാണ്‌.

ബിജെപിക്ക്‌ സ്വാധീനം കുറവുളള മേഖലകളില്‍ പാര്‍ട്ടിക്കു വേണ്ടി സജീവ പ്രചരണവുമായി സിപിഎം രംഗത്തുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിക്കൊപ്പം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്‌. പ്രവര്‍ത്തകര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ബട്ടാചാര്യ രംഗത്ത്‌ വന്നിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക