Image

ഡാളസ് ഏഷ്യാനെറ്റ് ടി.വി. പ്രൊഡക്ഷന്‍ ടീം ചുമതലയേറ്റു

പി.പി.ചെറിയാന്‍ Published on 11 May, 2019
ഡാളസ് ഏഷ്യാനെറ്റ് ടി.വി. പ്രൊഡക്ഷന്‍ ടീം ചുമതലയേറ്റു
ഡാളസ്: ഇന്ത്യയിലെ ആദ്യ െ്രെപവറ്റ് ടി.വി. ചാനല്‍ ഏഷ്യാനെറ്റ് ഡാളസ് പ്രൊഡക്ഷന്‍ ടീം ചുമതലയേറ്റു.

പ്രൊഡക്ഷന്‍ ടീമിന്റെ ചുമതല സെബാസ്റ്റ്യന്‍ സജി കുര്യനാണ് (സ്റ്റാര്‍ലൈന്‍ സജി).

ഇന്ത്യയിലും, അമേരിക്കയിലുമായി കാല്‍ നൂറ്റാണ്ട് മാധ്യമ രംഗത്ത് പ്രവര്‍ത്തന പാരമ്പര്യമുള്ള സജി ഡാളസ്സില്‍ ബിസിനസ്സ് രംഗത്തെ സജീവ സാന്നിധ്യമാണ്.

ഷാന്റി വേണാട്ട് കറസ്‌പോണ്ടന്റും, ഷിജൊ പൗലോസ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കും.

സജിയുടെ നേതൃത്വത്തിലുള്ള പുതിയ ഏഷ്യാനെറ്റ് ടീം ഡാളസ് റീജിയണില്‍ ചാനലിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് സഹായകരമാകുമെന്ന് അമേരിക്കന്‍ റൗണ്ട്അപ്പ് പ്രോഗ്രാം കോഡിനേറ്റര്‍ രാജുപള്ളത്തും, അമേരിക്ക ഈ ആഴ്ച പ്രോഗ്രാം കോഡിനേറ്ററുമായ ഡോ.കൃഷ്ണകിഷോറും പ്രതീക്ഷ പ്രകടിപ്പിച്ചു.

ടെക്‌സസ്സ് സംസ്ഥാനത്തെ പ്രധാന നഗരമായ ഡാളസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി വിശേഷങ്ങളും, പ്രധാന വാര്‍ത്തകളും തല്‍സമയം ഇനി മുതല്‍ ഏഷ്യാനെറ്റ് ചാനലില്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് പുതിയതായി ചുമതലയേറ്റ സജികുര്യന്‍ പറഞ്ഞു.

ഡാളസ് ഏഷ്യാനെറ്റ് ടി.വി. പ്രൊഡക്ഷന്‍ ടീം ചുമതലയേറ്റുഡാളസ് ഏഷ്യാനെറ്റ് ടി.വി. പ്രൊഡക്ഷന്‍ ടീം ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക