Image

ഓര്‍മ്മയില്‍ തെളിയുന്ന സ്‌നേഹം എന്‍ അമ്മ-(ജോജി ജേക്കബ്, ഹൂസ്റ്റണ്‍)

ജോജി ജേക്കബ്, ഹൂസ്റ്റണ്‍ Published on 11 May, 2019
ഓര്‍മ്മയില്‍ തെളിയുന്ന സ്‌നേഹം എന്‍ അമ്മ-(ജോജി ജേക്കബ്, ഹൂസ്റ്റണ്‍)
'അമ്മ എനിക്ക് കാച്ചിയ പാല്‍ തരും അത് കുടിക്കാഞ്ഞാല്‍ 'അമ്മ കരയും
 എന്തിനാണ് 'അമ്മ കരയുന്നതു; ഞാന്‍ അച്ഛനെക്കാള്‍ വലുതാകണം…' 
പാഠം പഠിപ്പിച്ചൊരീ പുസ്തകങ്ങള്‍, പരിമിതം അമ്മയിന്‍ ചൊല്‍കളേക്കാള്‍ 
താഴ്ന്ന നിലത്തേ നീരോടൂ, ബുദ്ധിയില്‍ കുഞ്ഞുങ്ങളാവരുത്…

എനിക്ക് ചെറുതാവേണ്ട; അവന്‍ മുന്നില്‍, നിനക്കിപ്പം അവനോടാണിഷ്ടം ഹേ..
എല്ലു മാത്രമെനിക്ക്… ചിക്കന്റെ നല്ല നല്ല ഭാഗമവനും, കൊള്ളാം, സ്ത്രീയേ…
അവന്‍ വലുതാകട്ടെ ഹേ മനുഷ്യാ, നിങ്ങളിനീ നീളാന്‍ പോണില്ല…

കൈകാല്‍ വളരുന്നോ നോക്കിയമ്മ കണ്ണില്‍ എണ്ണയൊഴിച്ചെന്നെന്നും 
ഓര്‍ത്തില്ലൊരിക്കല്‍ വിട്ടുപോകും കടല്‍ ഏഴക്കരെ താന്‍…..
ഒന്നൊന്നായ് വേദനിച്ചോ ആ സ്‌നേഹ മനം 
മക്കള്‍ തന്‍ ഭാവി ഓര്‍ത്തപ്പോള്‍, പിടയും മാതൃ മനസ്സ് ഓരത്തായ്     

കത്തിക്കുന്നൂ ചിരട്ട ഇസ്തിരിക്കായ് ഉടുപ്പും മുണ്ടും തേക്കുന്നു, ഞാന്‍…
കല്യാണത്തിന് പോണം അംബാസിഡറില്‍ കേറണം 
നീയെന്തിനാ കോപ്പു കൂട്ടുന്നെ… മോനെ രണ്ടു പേര്‍ക്കേ പോകാവുന്നച്ഛന്‍
എനിക്ക് നല്ല സുഖമില്ല… കാറേ പോയാല്‍ തല കറങ്ങുമെന്നമ്മ 
തികഞ്ഞ ഗാന്ധിയന്‍ 'അമ്മ ചെറു നുണ മക്കള്‍ക്കായോതി

രാത്രി താമസിച്ചെത്തിയെന്നെ, പെരുത്തു കുടഞ്ഞു അന്നൊരിക്കല്‍ 
വാശിയാല്‍ കഴിക്കാതെ കിടന്നെന്‍ കട്ടിലില്‍ തേങ്ങും മാതൃ സ്‌നേഹം മിന്നി നിന്നൂ
പള്ളിയില്‍ പോകാന്‍ ഒക്കാത്തൊരമ്മ, വീട് പള്ളിയാക്കും തനിയെ ഇരുന്നാല്‍ 
കണ്ണീര്‍ കണങ്ങളാല്‍ കോലായും ഇങ്ങിവിടെ ക്ലോസെറ്റും നിറക്കുമമ്മ

പ്രാര്ഥിക്കാത്തവനു പ്രാതലില്ല ഒന്നാവുന്നൂ ഈ ദമ്പതികള്‍
പെട്ട് പോയ് ഞാന്‍ പ്രാര്‍ത്ഥിച്ചേ ഒക്കൂ നടനമൊന്നും നടക്കില്ലിവിടെ 
കണക്കിന് പൂജ്യമാം എന്നെ എന്തിനു വിട്ടീ എഞ്ചിനീറിങ്ങിനു 
കണക്കിന് പഠിക്കാതെ നീ പെട്ട് പോകും കുഞ്ഞേ 
എന്ത് പഠിച്ചാലും പഠിക്കണം എന്ന് 'അമ്മ

എത്തി ഞാന്‍ ഗുജറാത്തില്‍, എത്തി ഞാന്‍ അമ്മേ…. അമേരിക്കയില്‍ 
സ്വിച്ചിട്ടാലെല്ലാം മുന്നില്‍
കാത്തിരിക്കും ആ വാക്കിനായി എഴുത്തിലോ, ഫോണിലോ എന്നെന്നും 
അഞ്ചു വെളുപ്പിന് എഴുന്നേറ്റാലും ഉറങ്ങില്ലൊരു സ്‌മൈലി വരാതിവിടെയും 'അമ്മ  
എത്തി ഞാന്‍ ഈ പ്രിയ നാട്ടില്‍, ഇത് ധന്യം, 
സ്വിച്ച് പോലുമിടേണ്ട എല്ലാം മുന്നില്‍
മുത്തം ചെയ്തു പിരിയും മുഖത്തെ നറുമണം നില്‍ക്കുന്നിപ്പഴും എന്മനസ്സില്‍
വീടുറങ്ങുന്നൂ ആ അമ്മയില്ലാതെ വീട്ടിലിനീ എന്തിനു പോണം 
അമ്മയുറങ്ങുമീ മനസ്സാം മാടം... ചിരിയും കളിയും ഭദ്രമിവിടെ




ഓര്‍മ്മയില്‍ തെളിയുന്ന സ്‌നേഹം എന്‍ അമ്മ-(ജോജി ജേക്കബ്, ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക