Image

രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശത്തെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ അപലപിച്ചു

സില്‍ജി ജെ. ടോം Published on 11 May, 2019
രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശത്തെ  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ അപലപിച്ചു
ന്യൂയോര്‍ക്ക്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ അപലപിച്ചു. മരിക്കുമ്പോള്‍ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്ന മോദിയുടെ പരാമര്‍ശം സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസിനെ തരംതാഴ്ത്തുന്ന വിധത്തിലായിയെന്നും ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എയുടെ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പറഞ്ഞു. 

സയന്‍സിലും ടെക്‌നോളജിയിലും രാജീവ് ജിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് ഇന്ത്യയെ ഇന്നത്തെഉന്നതനിലയിലെത്തിച്ചത്. ഇന്ത്യ ഇന്ന് ഐടി രംഗത്ത് സൂപ്പര്‍പവറായിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ രാജീവിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. യു എസില്‍നിന്നുള്ള സംരംഭകനും ഇന്നവേറ്ററുമായ സാം പിട്രോഡയുടെ സഹായത്തോടെ ടെലികമ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തന്നെ അദ്ദേഹം ഉടച്ചുവാര്‍ത്തു. മള്‍ട്ടിനാഷണല്‍ കോര്‍പറേഷനുകളടക്കം ഇന്ന് ഇന്ത്യന്‍ മണ്ണിലുള്ളത്, ദീര്‍ഘവീക്ഷണത്തോടെ ഐ.ടി മേഖലയിലെ വളര്‍ച്ചയ്ക്ക് അദ്ദേഹം അടിസ്ഥാനമിട്ടതുകൊണ്ടാണ്.

വിദേശരാജ്യങ്ങളില്‍ ചെന്ന് നെഞ്ച് വിരിച്ചുനിന്ന് ഐ ടി രംഗത്തെ ഇന്ത്യന്‍മേധാവിത്വത്തെകുറിച്ച് മോദി വാചാലനാകുമ്പോള്‍ ഇത്തരമൊരു ടെക്‌നോളജിക്കല്‍ വിപഌം ഇന്ത്യയില്‍ സാധ്യമാക്കിയ നേതാവിനെ മോദി മറക്കുന്നു. ഇലക്ഷന്‍ പ്രചാരണത്തിനിടെ രാജീവിന്റെ ഓര്‍മകളെപോലും അപമാനിച്ചതിലൂടെ മോദി സ്വയം തരംതാഴ്ന്നിരിക്കുകയാണ്, അദ്ദേഹത്തിന്റെ ഓഫിസിനെ പോലും അപമാനിച്ചിരിക്കുകയാണ്. ഇത്തരം സൂത്രങ്ങള്‍ കൊണ്ടൊന്നും വോട്ടര്‍മാരുടെ മനസിനെ ഇളക്കാനാവില്ല. ഒരുമാറ്റത്തിനുവേണ്ടിയാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത്. നാനാത്വത്തില്‍ അധിഷ്ടിതമായ രാജ്യത്ത് സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ജോര്‍ജ് ഏബ്രഹാം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Overseas Congress members 2019-05-11 06:13:11
this pitroda is not helping but only hurting the party.  his statements one aftr another,  are very upsetting and it will damage congress in the upcoming election. Congress Prez, Panjab  cm , all , disagreed and distnced with him. remove him from  ioc.  Shame, shame!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക