Image

വിദേശികള്‍ക്ക് താമസ രേഖ; സൗദിയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും

Published on 10 May, 2019
വിദേശികള്‍ക്ക് താമസ രേഖ; സൗദിയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും


ദമാം: വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്ന ദീര്‍ഘകാല വീസ അനുവദിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് നാലു വര്‍ഷം മുന്‍പ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിരുന്നു.

ദീര്‍ഘകാല വീസ അനുവദിക്കുന്നതോടെ വിദേശികള്‍ക്ക് സൗദിയില്‍ സ്ഥിരമായി താമസിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇത് പൊതുഖജനാവിന്റെ വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല വിദേശങ്ങളിലേക്ക് അനധികൃതമായുള്ള പണം ഉഴുക്കു തടയുന്നതിനും ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിനും ഇത് സഹായിക്കും.

മൂലധനങ്ങള്‍ സൗദിയില്‍ത്തന്നെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പുതിയ തീരുമാനം പുതിയ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.ഇത് രാജ്യത്തിനും വിദേശികള്‍ക്കും ഒരുപോലെ ഗുണം ചെയ്യും. കൂടാതെ ആഭ്യന്തര നിക്ഷേപം വര്‍ധിക്കാനും പെട്രോളിതര മേഖലയുടെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക