Image

ജീസസ് യൂത്ത് റെക്‌സ് ബാന്‍ഡ് സംഘത്തിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം മേയ് 17ന്

Published on 24 April, 2012
ജീസസ് യൂത്ത് റെക്‌സ് ബാന്‍ഡ് സംഘത്തിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം മേയ് 17ന്
വിക്‌ടോറിയ: ജീസസ് യൂത്ത് ഓസ്‌ട്രേലിയ ഒരുക്കുന്ന റെക്‌സ് ബാന്‍ഡ് സംഘം മേയ് 17 മുതല്‍ 27 വരെ ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും. മ്യൂസിക് ഡയറക്ടറും ഗിത്താറിസ്റ്റുമായ അല്‍ഫോന്‍സ് ജോസഫും മഴവില്‍ മനോരമയില്‍ തിളങ്ങിയ പിയാനിസ്റ്റ് സ്റ്റീഫന്‍ ദേവസിയും ഭക്തിഗാനങ്ങളുടെ രാജാവ് ഷെല്‍റ്റണ്‍ മനോജും അടങ്ങുന്ന 15 അംഗ സംഘമാണ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്.

ഫ്യൂവല്‍, എത്‌നിക് ഇന്ത്യന്‍ സ്റ്റൈല്‍, പോഷ് ഡാന്‍സ് എന്നിവ ക്രിസ്തീയ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളതാണ്. ടോറാന്‍ഡോ, കൊളോണ്‍, സിഡ്‌നി, മാന്‍ഡ്രിഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ലോക യുവജന സമ്മേളനത്തില്‍ റെക്‌സ് ബാന്‍ഡ് ടീമിന്റെ പ്രകടനം തിളക്കമാര്‍ന്നതായിരുന്നു. 

25ഓളം രാജ്യങ്ങളില്‍ കലാവിരുന്ന് നടത്തി പ്രാഗല്‍ഭ്യം തെളിയിച്ചവരാണ് അല്‍ഫോന്‍സ് ജോസഫും ടീംഅംഗങ്ങളും. മേയ് 17ന് (വ്യാഴം) കാന്‍ബറയില്‍ കാന്‍ബറ തീയേറ്റര്‍ സെന്ററില്‍ ഏഴിനും 19ന് (ശനി) ആറിന് സിഡ്‌നി, ഫട്ടര്‍ഹാള്‍, ദി കിംഗ് സ്‌കൂള്‍ നോര്‍ത്ത് പരമറ്റയിലും 20ന് 5.30ന് ബ്രിസ്ബനില്‍ ക്ലയര്‍വാക്‌സ്, മക്കിലപ് കോളജിലും 23ന് (ബുധന്‍) അഡ്‌ലൈയ്ഡ് നോര്‍വുഡ് കണ്‍സര്‍ട്ട് ഹാളില്‍ ഏഴിനും 25ന് (വെള്ളി) മെല്‍ബണില്‍ 7.30ന് ഈസ്റ്റ് മെല്‍ബണിലെ ഡല്ലാസ് ബ്രൂക്‌സ് സെന്റര്‍ ഹാളിലും 27ന് (ഞായര്‍) വൈകുന്നേരം ആറിന് പെര്‍ത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഒക്ടാഗണ്‍ തീയേറ്ററിലുമാണ് സംഗീത വിരുന്നുകള്‍ അവതരിപ്പിക്കുക.

Celibrate Jesus, the king of kings ല്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക