Image

പൂര വിളംബരവുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും!!

Published on 10 May, 2019
പൂര വിളംബരവുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും!!

തൃശൂര്‍: ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് എജിയുടെ നിയമോപദേശം.

അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമയ്ക്ക് നല്‍കിയ നിയമോപദേശത്തില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും ജനങ്ങളെ നിശ്ചിത അകലത്തില്‍ നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ, ആനയ്ക്ക് ആനയ്ക്കു പ്രകോപനമുണ്ടാകാതെ നോക്കണം. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ സ്ഥലത്തുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമയില്‍നിന്ന് എഴുതി വാങ്ങണമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നാട്ടാനപരിപാലനച്ചട്ടം പാലിക്കണമെന്നും എജി വ്യക്തമാക്കി....

നിയമോപദേശം സര്‍ക്കാരിന് കൈമാറിയ അഡ്വക്കേറ്റ് ജനറല്‍, പൊതു താത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കി. ഈ വിഷയത്തില്‍ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകും.

ആന ഉടമകള്‍ക്കും തൃശൂരിലെ ജനങ്ങള്‍ക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷയെന്ന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. അതിനാലാണ് ഈ വിഷയത്തില്‍ നിയമോപദേശം തേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക