Image

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനവും മനോജ് കെ ജയന്‍ ഷോയും ഞായറാഴ്ച; എല്ലാവര്‍ക്കും സ്വാഗതം

Published on 09 May, 2019
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനവും മനോജ് കെ ജയന്‍ ഷോയും ഞായറാഴ്ച; എല്ലാവര്‍ക്കും സ്വാഗതം
യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: വിവിധ നഗരങ്ങളില്‍ ജനപ്രീതി നേടി വിജയകരമായി തുടരുന്നതാരാ ആര്‍ട്ട്‌സിന്റെ മനോജ് കെ. ജയന്‍ ഷോയിലേക്കു യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ഈ ഞായറാഴ്ച 4:30-നു സോണ്ടേഴ്‌സ് ഹൈ സ്‌കൂളിലാണു പരിപാടി. (183 പാല്മര്‍ റോഡ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701)
ഇതോടൊപ്പം അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും മദേഴ്‌സ് ഡേ ആഘോഷവും നടക്കും. ഷോയില്‍ നിന്നുള്ള തുക ചാരിറ്റിക്കാണു ഉപയോഗിക്കുക.

മനോജ് കെ ജയനു പുറമെ പാരിസ് ലക്ഷ്മി, ദേവി ചന്ദന, സുബി സുരേഷ്, രവി ശങ്കര്‍, സുമി അരവിന്ദ്, ബിജു ധ്വനി തരംഗ്, രാജേഷ് തുടങ്ങിയ കലാകാരന്മാരാണു അണി നിരക്കുന്നത്.
ഷോയിലും അനുബന്ധ പരിപാടികളിലും പങ്കെടുത്ത് വിജയമാക്കണമെന്നു വൈ എം. എ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, സെക്രട്ടറി ഷോബി ഐസക്ക്, ട്രഷറര്‍ ബിനു ജോസഫ്, വൈസ് പ്രസിഡന്റ് തോമസ് മാത്യു, ജോ. സെക്രട്ടറി ടോം സി തോമസ്, ജോ. ട്രഷറര്‍ സുരേഷ് നായര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു

Big Sales , 30% off, Mega Sales......
30% Off Code: YMA30 @ Eventzter
#YMA #YMA2019 #manojkjayan
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനവും മനോജ് കെ ജയന്‍ ഷോയും ഞായറാഴ്ച; എല്ലാവര്‍ക്കും സ്വാഗതംയോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനവും മനോജ് കെ ജയന്‍ ഷോയും ഞായറാഴ്ച; എല്ലാവര്‍ക്കും സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക