Image

ന്യൂയോര്‍ക്ക് ബെല്‍റോസ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാളുകള്‍

Published on 09 May, 2019
ന്യൂയോര്‍ക്ക് ബെല്‍റോസ്  സെന്റ് ജോണ്‍സ്  ദേവാലയത്തില്‍  ഓര്‍മ്മപ്പെരുന്നാളുകള്‍
ന്യൂയോര്‍ക്ക്: ബെല്‍റോസ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ യൂഹോനോന്‍ ശ്ലീഹായുടെയും വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെയും ഓര്‍മ്മപ്പെരുന്നാളുകള്‍ 2019 മെയ് 10, 11 ദിവസങ്ങളില്‍ സംയുക്തമായി നടത്തപ്പെടും. 

പെരുന്നാള്‍ ദിനങ്ങളായ 11-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌ക്കാരവും അനുഗ്രഹപ്രഭാഷണവും പ്രദക്ഷിണവും തുടര്‍ന്ന് ആശീര്‍വ്വാദവും ഉണ്ടായിരിക്കും. 12ന് ശനിയാഴ്ച രാവിലെ 8.30ന് പ്രഭാതനമസ്‌ക്കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാന, ആശീര്‍വ്വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുന്നാളിന് സമാപനമാവും. 

ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുവജനപ്രസ്ഥാനം മുന്‍ ജനറല്‍ സെക്രട്ടറി റവ. ഫാ. സ്റ്റീഫന്‍ വര്‍ഗ്ഗീസ് നേതൃത്വം നല്‍കും. 

ദേവാലയത്തില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 7.15ന് പ്രഭാതനമസ്‌ക്കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും നടന്നു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 347-831-2880 - ഫാ. ദിലീപ് ചെറിയാന്‍ - വികാരി, 646-750-6189 - ജോണ്‍ തമ്പാന്‍ - സെക്രട്ടറി, 516-708-3820 - മാത്യു വര്‍ഗ്ഗീസ്- ട്രഷറര്‍, 516-581-1157 - ജോസ് വര്‍ഗീസ് - കണ്‍വീനര്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക