Image

സൗത്ത് ഫ്‌ളോറിഡയില്‍ ഗാന്ധി സെന്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 09 May, 2019
സൗത്ത് ഫ്‌ളോറിഡയില്‍ ഗാന്ധി സെന്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നു
സൗത്ത് ഫ്‌ളോറിഡ : ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മജിയുടെ നൂറ്റമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍, അദ്ദേഹത്തിനോടുള്ള ആദരവായി അമേരിക്കയിലെ ഒരു സിറ്റി  ഗാന്ധി സെന്‍റ്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നു. സൗത്ത് ഫ്‌ലോറിഡയിലെ പെംബ്രോക്ക് പൈന്‍സ്  സിറ്റിയാണ് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനിക്കാവുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫ്‌ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് ഫ്‌ലോറിഡയാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സിറ്റിയെ സമീപിച്ചത്.

നവീകരിക്കുന്ന വില്യം ബി.ആംസ്‌ട്രോങ് ഡ്രീം പാര്‍ക്കിലാണ് ഗാന്ധി സെന്‍റ്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നത്. കൂടാതെ പാര്‍ക്കിലേക്കുള്ള പ്രധാനപാതക്ക് "പീസ് വേ " എന്നും നാമകരണം ചെയ്യും. പദ്ധതിയുടെ മുഴുവന്‍ ചിലവും സിറ്റി തന്നെ വഹിക്കും. മെയ് 1 ന് നടന്ന സിറ്റി കമ്മീഷന്‍ മീറ്റിങ്ങില്‍ മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് കൊണ്ടുവന്ന പ്രമേയം ഏകകണ്ഠമായാണ് അംഗീകരിച്ചത്. സൗത്ത് ഫ്‌ലോറിഡയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നിവസിക്കുന്ന സിറ്റിയാണ് പെംബ്രോക്ക് പൈന്‍സ്. മേയറും, കമ്മീഷണര്‍മാരും മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

സത്യം, നീതി, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ജീവിതചര്യയാക്കി മാറ്റാനും ശ്രമിച്ച മഹാത്മാഗാന്ധി ലോക ജനതക്ക് എന്നും മാര്‍ഗദര്‍ശിയാണെന്നും, അദ്ദേഹത്തിന് ആദരവായി പെംബ്രോക്ക് പൈന്‍സ് സിറ്റിയില്‍ ഗാന്ധി സെന്‍റ്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിന് അംഗീകാരമായി ഈ തീരുമാനങ്ങള്‍ കൈകൊള്ളുവാന്‍ മുന്‍കൈയെടുത്ത സിറ്റി മേയര്‍ക്കും, കമ്മീഷണര്‍മാര്‍ക്കും കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡണ്ട് ബാബു കല്ലിടുക്കില്‍,  ,പൊളിറ്റിക്കല്‍ കോര്‍ഡിനേറ്റര്‍ സാജന്‍ മാത്യു എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

സിറ്റി കമ്മീഷന്‍ മീറ്റിങ്ങില്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയെ പ്രതിനിധീകരിച്ച് സെക്രട്ടറി ജോര്‍ജ് മാലില്‍ , ട്രഷറര്‍ മത്തായി മാത്യു, മുന്‍ പ്രസിഡന്റുമാരായ മാത്തുക്കുട്ടി തുമ്പമണ്‍, ജോയ് ആന്റണി,സജി സക്കറിയ, സാജന്‍ മാത്യു ,സാം പാറതുണ്ടില്‍  ഭാരവാഹികളായ ഷാജന്‍ കുറുപ്പ്മഠം , സതീഷ് കുറുപ്പ് ,മത്തായി വെമ്പാല ,ഷിബു ജോസഫ് , റോഷ്‌നി ബിനോയ്, സുനീഷ് പൗലോസ് ,സൈമണ്‍ , ഷിജു കല്‍പ്പടിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

സൗത്ത് ഫ്‌ളോറിഡയില്‍ ഗാന്ധി സെന്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നുസൗത്ത് ഫ്‌ളോറിഡയില്‍ ഗാന്ധി സെന്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നുസൗത്ത് ഫ്‌ളോറിഡയില്‍ ഗാന്ധി സെന്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നുസൗത്ത് ഫ്‌ളോറിഡയില്‍ ഗാന്ധി സെന്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നു
Join WhatsApp News
Follow Mahatma, can you? 2019-05-09 16:29:09

Gandhi & his teachings have unparallel greatness. If you cannot follow his principles, it is undermining his greatness to imprison him in a statue. That is the same thing that Christians did to Jesus; they hung a white Jesus on a cross and continued their old habits. The money you spend, use it to build houses for homeless and honour the Mahatma.

Look at what is happening in the Land of Mahatma’s dreamland. BJP/RSS is rewriting the history of India. They are hatching, racial/ religious hate to divide & weaken India and stay in power forever. Yes, if you love and respect Gandhi- educate fellow Indians about how they are victimized by the evil so-called upper class in India. It is not different in America either. The white racists who claim superiority is dividing the US to stay in power forever through any evil & even treason. Sad to see there some Indians too supporting this evil.-andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക