Image

തൃശൂര്‍ പൂരത്തിന്‌ ആന ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണം: ആന ഉടമകള്‍ക്കെതിരെ മന്ത്രി സുനില്‍ കുമാര്‍

Published on 09 May, 2019
തൃശൂര്‍ പൂരത്തിന്‌ ആന ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണം: ആന ഉടമകള്‍ക്കെതിരെ മന്ത്രി സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന്‌ തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം പറയേണ്ടിവരുമെന്ന്‌ മന്ത്രി വി.എസ്‌ സുനില്‍ കുമാര്‍. സര്‍ക്കാര്‍ വിലക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‌ നിര്‍ബന്ധബുദ്ധിയില്ലെന്നും മന്ത്രി പറഞ്ഞു.

`തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രന്‍ എന്നു പറയുന്ന ആനയോട്‌ യാതൊരു വിരോധവും സര്‍ക്കാറിനില്ല. അത്‌ രണ്ടാളെ കൊന്നു എന്നു പറഞ്ഞിട്ട്‌ റിപ്പോര്‍ട്ടു കൊടുത്തത്‌ ഈ പറയുന്ന കമ്മിറ്റിക്കാര്‌ തന്നെയാണ്‌. ഈ ആനയെ എഴുന്നള്ളിക്കുന്നത്‌ നിയന്ത്രിക്കണമെന്ന്‌ മാത്രമേ വനംവകുപ്പ്‌ പറഞ്ഞിട്ടുള്ളൂ. ' മന്ത്രി വിശദീകരിച്ചു.

`തൃശൂര്‍ പൂരത്തിന്‌ ആന ഇടഞ്ഞാല്‍ ആരാണ്‌ ഉത്തരവാദിത്തം പറയേണ്ടി വരിക? ആ ആളുകള്‌ തന്നെയായിരിക്കും ഈ കാര്യത്തിനും ഉത്തരവാദിത്തം പറയേണ്ടത്‌. ഇതിനുവേണ്ടി പ്രത്യേകം ഉത്തരവാദിത്തമില്ല. തൃശൂര്‍ പൂരത്തിന്‌ 90 ആനകള്‍ വരുന്നുണ്ട്‌. ഈ ആനകളില്‍ ഏതെങ്കിലും ഇടഞ്ഞാല്‍ ആരാണ്‌ ഉത്തരവാദിത്തം പറയുക. അവര്‌ തന്നെ ഇതിന്റെ ഉത്തരവാദിത്തം പറയും.' മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക