മറക്കരുതേ ഇവരെ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
SAHITHYAM
08-May-2019
SAHITHYAM
08-May-2019

മറവികള്‍ക്കൊണ്ടേറെ ദോഷമുണ്ടാകാം
മറന്നീടല്ലേ ഉപദേശമിതാരം;
മറ്റുള്ളവര്‍ ചെയ്ത തെറ്റുകുറ്റങ്ങളെ
മുറ്റും മറക്കേണമെന്നതുപോലെ
മറന്നീടല്ലേ ഉപദേശമിതാരം;
മറ്റുള്ളവര്‍ ചെയ്ത തെറ്റുകുറ്റങ്ങളെ
മുറ്റും മറക്കേണമെന്നതുപോലെ
ജീവിതത്തില്‍ അവര്‍ ചെയ്‌തൊരാ നന്മകള്‍
വിസ്മരിച്ചീടരുതേ ഒരുനാളും!
മര്‍ത്യനായ് ഭൂമിയില്‍ ജന്മം നിനക്കേകി
നിത്യവും സ്‌നേഹം പകര്‍ന്നവരാം
മാതാപിതാക്കളെ നീ മറന്നീടല്ലേ
കാലങ്ങളേറെ കഴിഞ്ഞീടിലും;
ഈശ്വരതുല്യരായ് കാണണമിവരെ
ജീവന്‍ നിനക്കുള്ള കാലമെല്ലാം!
സ്വാര്‍ത്ഥതയൊന്നുമില്ലാതെ നിന്നെയിവര്‍
ആദ്രതയോടെ പുലര്‍ത്തീടവെ
അമ്മയാം പക്ഷിതന്‍ ചിറകെന്നപോലെ
ചെമ്മേ വിപത്തില്‍ കരുതിയില്ലേ;
ആശിച്ചതെല്ലാം നിനക്കു നല്കീടുവാന്‍
അദ്ധ്വാനമൊരു തപസാക്കിയില്ലേ!
ശയ്യാവലംബികളായിവരൊരുനാള്‍
വയ്യാതെ മേവുന്ന നേരങ്ങളില്‍
വേണ്ടതെല്ലാം മനസ്സോടെ നല്‍കീടണേ
വേണ്ടാത്തതൊന്നുമേ ചൊല്ലീടാതെ;
മറവിരോഗത്താല്‍ നിന്നെ മറന്നാലും
മറക്കരുതേ ഇവരെ ഒരുനാളും!!
വിസ്മരിച്ചീടരുതേ ഒരുനാളും!
മര്‍ത്യനായ് ഭൂമിയില്‍ ജന്മം നിനക്കേകി
നിത്യവും സ്‌നേഹം പകര്‍ന്നവരാം
മാതാപിതാക്കളെ നീ മറന്നീടല്ലേ
കാലങ്ങളേറെ കഴിഞ്ഞീടിലും;
ഈശ്വരതുല്യരായ് കാണണമിവരെ
ജീവന്‍ നിനക്കുള്ള കാലമെല്ലാം!
സ്വാര്‍ത്ഥതയൊന്നുമില്ലാതെ നിന്നെയിവര്‍
ആദ്രതയോടെ പുലര്‍ത്തീടവെ
അമ്മയാം പക്ഷിതന്‍ ചിറകെന്നപോലെ
ചെമ്മേ വിപത്തില്‍ കരുതിയില്ലേ;
ആശിച്ചതെല്ലാം നിനക്കു നല്കീടുവാന്‍
അദ്ധ്വാനമൊരു തപസാക്കിയില്ലേ!
ശയ്യാവലംബികളായിവരൊരുനാള്‍
വയ്യാതെ മേവുന്ന നേരങ്ങളില്‍
വേണ്ടതെല്ലാം മനസ്സോടെ നല്‍കീടണേ
വേണ്ടാത്തതൊന്നുമേ ചൊല്ലീടാതെ;
മറവിരോഗത്താല്‍ നിന്നെ മറന്നാലും
മറക്കരുതേ ഇവരെ ഒരുനാളും!!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments