Image

സാമ്പത്തിക മാന്ദ്യ ആശങ്കയില്‍ ഹയറിങ് ഫ്രീസിലേയ്ക്ക്? (ഏബ്രഹാം തോമസ്)

Published on 08 May, 2019
സാമ്പത്തിക മാന്ദ്യ ആശങ്കയില്‍ ഹയറിങ് ഫ്രീസിലേയ്ക്ക്? (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ വീണ്ടും സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കും എന്ന് വ്യവസായികള്‍ ആശങ്കപ്പെടുന്നു. വരാനിരിക്കുന്ന വിപത്തിനെ നേരിടാന്‍ ആദ്യ പടി എന്ന നിലയില്‍ പുതിയതായി തൊഴില്‍ സൃഷ്ടിക്കുകയോ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയോ ഇപ്പോള്‍ അഭികാമ്യമായി വ്യവസായ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങള്‍ കരുതുന്നില്ല.

രാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വവും വ്യാപാര ബന്ധങ്ങള്‍ ചുരുങ്ങുന്നതും കാരണങ്ങളായി ചില വിദഗ്ധര്‍ പറയുന്നു. ഒരു പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തില്‍ ഫയറിംഗ് നടത്തുന്ന സാമന്ത മാര്‍ട്ടന്‍ സ്വീകരിക്കുന്ന നിലപാട് ഒരു ഉദാഹരണം മാത്രം. ഒരു വര്‍ഷത്തേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് മുഴുവന്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നടത്തിയിരുന്ന മാര്‍ട്ടിന്‍ ഈ വര്‍ഷം വളരെ ആലോചിച്ച് വെട്ടിച്ചുരുക്കിയാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. തന്റെ ഇടപാടുകാര്‍ ഫണ്ടിങ് ചുരുക്കിയെന്നും ആദ്യം വെട്ടിക്കുറച്ചത് പബ്ലിക് റിലേഷന്‍സിന്റെയും മാര്‍ക്കറ്റിങ്ങിന്റെയും തുകകള്‍ ആയിരുന്നു എന്നും ഇവര്‍ പറയുന്നു.
സാമ്പത്തികാവസ്ഥ ദുര്‍ബലമാവുന്നത് ഇവര്‍ കാണുന്നു, കഴിഞ്ഞ മാസങ്ങളില്‍ ഹയറിങ് കുറച്ചു, ജോലി നിലവിലെ ജീവനക്കാരെക്കൊണ്ട് ചെയ്തു തീര്‍ക്കുകയോ അല്ലെങ്കില്‍ താല്ക്കാലിക ജീവനക്കാരെ ചുരുങ്ങിയ ദിനങ്ങളിലേയ്ക്ക് വിളിക്കുകയോ ആണ് ഉദ്ദേശിക്കുന്നത്. മാര്‍ട്ടിന്‍ വിവരിച്ചു.
പേറോള്‍ വ്യവസായം എഡിപി പറയുന്നത് 6000 പുതിയ തൊഴില്‍ മാത്രമാണ് 2019 മാര്‍ച്ചില്‍ ഉണ്ടായതെന്നാണ് ഫെബ്രുവരിയിലെ 19,000 തൊഴില്‍ പോലും ദുര്‍ബലമായിരുന്നു. ജനുവരിയില്‍ ഇത് 98,000 ആയിരുന്നു. 2018 ല്‍ ചെറുകിട വ്യവസായങ്ങളില്‍ കണക്കുകള്‍ പല തവണ മാറി മറിഞ്ഞു. ഈ റിപ്പോര്‍ട്ടും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ടും വലിയ കമ്പനികളും ഹയറിംഗ് പുരോഗമിക്കുന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പഠിച്ച വിലയേറിയ പാഠം ഓവര്‍ സ്റ്റാഫിംഗ് ഇനിയൊരു മാന്ദ്യം ഉണ്ടായാല്‍ കനത്ത ഭാരം വരുത്തി വയ്ക്കുമെന്നാണ്.
ഈ വര്‍ഷം സാമ്പത്തികാവസ്ഥ മാന്ദ്യത്തിലേയ്ക്ക് നീങ്ങുമെന്നും സൂചനകള്‍ ആദ്യ മൂന്ന് മാസത്തില്‍ ലഭിച്ചുവെന്നും വിദഗ്ദ്ധര്‍ പറയുന്നു. 2018 ല്‍ 2.9% ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് വര്‍ധിച്ചപ്പോള്‍ ഈ വര്‍ഷം മാര്‍ച്ച് വരെ 1.6% മാത്രമാണ് വര്‍ധിച്ചത്.
ആഡം ക്ലാര്‍ക്കിന്റെ വ്യവസായ സ്ഥാപനം 2018 ല്‍ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലായിരുന്നു. എന്നാല്‍ 2019 ജനുവരിയില്‍ മരവിച്ചു. മാസത്തിന്റെ പകുതി ആയപ്പോള്‍ അയാള്‍ ഹയറിംഗ് മരവിപ്പിച്ചു. ചെലവ് ചുരുക്കി.
ജീവനക്കാരോടും ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ടു. ഡാന ലീവി ഡെട്രിക് ജീവനക്കാരെ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. പുതിയ ജീവനക്കാര്‍ക്ക് പകരം നിലവിലെ ജീവനക്കാരെ കൂടുതല്‍ പണിയെടുക്കുവാന്‍ പഠിപ്പിച്ചു.ന്യൂയോര്‍ക്കിലെ കരിയര്‍ കണ്‍സല്‍ട്ടിംഗ് ഏജന്‍സി ഉടമയാണ് ഡെട്രിക്.
ഹെന്‍സന്‍ ഗ്രൂപ്പിന്റെ ഗ്രെഗ് ഹെന്‍സന്‍ കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠം അനുസരിച്ച് കമ്പനിയുടെ 50% ജോലി ഫ്രീലാന്‍സ് ജോലിക്കാര്‍ക്ക് നല്‍കി. ഷാന്‍ പോര്‍ 10 പുതിയ ജീവനക്കാരെ നിയമിക്കാനിരുന്നതാണ്. ഇപ്പോള്‍ ഈ നിയമനം വേണ്ടെന്ന് വച്ചു. സെല്‍ മാക്‌സ് എന്ന കാര്‍ വില്പന കേന്ദ്രം നിലവിലെ 30 ജോലിക്കാരുമായി മുന്നോട്ട് പോകുന്നു.
ചെറുകിട വ്യവസായങ്ങളുടെ വില്‍പന 2018 ആദ്യ പാദത്തെ അപേക്ഷിച്ച് 2019 ആദ്യ പാദത്തില്‍ 6.5 % കുറഞ്ഞു. ബിസ്‌ബൈ സെല്‍ ഡോട്ട് കോം ജനുവരി - മാര്‍ച്ച് ഇടപാടുകള്‍ 2,504 ആയിരുന്നു എന്നറിയിച്ചു. 2018 ല്‍ ഇതേ കാലയളവില്‍ ഇത് 2,678 ആയിരുന്നു.
2013 ല്‍ ചെറുകിട വ്യവസായങ്ങളുടെ വില്‍പനയില്‍ വര്‍ധനവ് ആരംഭിച്ചിരുന്നു. ഇത് 2018 അവസാനം വരെ തുടര്‍ന്നു. കഴിഞ്ഞ രണ്ട് പാദങ്ങളിലെ വില്‍പന ഇടിവ് തുടരാനാണ് സാധ്യതയെന്ന് ട്രാന്‍സ് വേള്‍ഡ് ബിസിനസ് അഡ്വൈസേഴ്‌സ് ഓഫ് ഡെന്‍വറിന്റെ പ്രസിഡന്റ് ജെസിക്ക ഫിയാല്‍ക്കോവിച്ച് പറഞ്ഞു.
Join WhatsApp News
Anthappan 2019-05-08 23:30:37
Forgive Tom for he doesn't know what he is talking about 

Trade hurt economic growth  
The formula for calculating the size of the American economy, the gross domestic product, is deceptively simple. It combines a number of economic metrics, including consumer spending, business investment and government spending. And it also factors in the difference between the value of what the United States exports and what it imports.

For more than 40 years, that difference has been negative as America bought more foreign goods and services than it sold. Imports exceeded exports, which means, technically speaking, that America’s gross domestic product was lower because of trade.

who started the investigation? 2019-05-08 18:24:32
Who initiated and led the criminal investigation into the Trump campaign? James Comey. Christopher Wray. Rod Rosenstein. Robert Mueller. They are all Republicans. This is not a Witch-Hunt. NO ONE IS ABOVE THE LAW (not even the so-called President
Tom abraham 2019-05-08 18:31:45
GDP in the first quarter surprisingly showed an increase 3.2 percent. Growth is sustained as of April 26 report. Hiring freeze, Firing , lay- off etc normal for the 38
Years of my observation. Two guys just told me govt has FHI to give me money to improve my windows. I told them to tell govt to give funds for homeless shelter. Who wants to work ?
Impeach him 2019-05-09 07:48:50
Leon Panetta, who was White House chief of staff for Bill Clinton, told CNN that presidents typically pick and choose executive privilege battles with Congress.
But Trump, consistent with his indifference to checks and balances, domineering personality and willingness to shatter governing norms, chose a blanket approach and is resisting congressional oversight across the board.
"Our forefathers must be turning in their graves," Panetta told CNN's Brianna Keilar. "Our forefathers were really clear that they didn't want power to be centralized in any one branch of government, particularly in a king or a president."
Many analysts believe that at the end of the potentially lengthy legal battle on multiple fronts, the courts will eventually side with Congress on its power to compel testimony.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക