Image

അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടേ ? ശ്രീനിവാസനെ വിമര്‍ശിച്ച് രേവതി

Published on 08 May, 2019
അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടേ ? ശ്രീനിവാസനെ വിമര്‍ശിച്ച് രേവതി

നടന്‍ ദിലീപിനെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് നടിയും സംവിധായികയുമായ രേവതി. പ്രശസ്തരുടെ ഇത്തരം പ്രസ്താവനകള്‍ ദുഃഖകരമാണെന്ന് രേവതി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം.  മികച്ച സിനിമകളിലൂടെ നമ്മുടെ ആദരം പിടിച്ചുപറ്റിയ സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ദുഃഖകരമാണെന്നായിരുന്നു രേവതിയുടെ നിലപാട്. 

സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും അവരുടെ പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും രേവതി ചൂണ്ടിക്കാട്ടി. 

Join WhatsApp News
വായനക്കാരൻ 2019-05-08 14:16:21
അതിനു തലയിൽ വല്ല ആൾതാമസവും വേണ്ടെ രേവതിച്ചേച്ചി .
Me2 2019-05-08 16:16:51
ആണത്വമുള്ള ആരെങ്കിലും അവിടെയുണ്ടോ ? സുഹൃത്താക്കാനാണ്.  പെണ്ണുങ്ങൾ അടിമയായിരിക്കുന്ന കാലം കഴിഞ്ഞു .  സ്ത്രീകളുടെ വീര്യം കാണാൻ പോകുന്നതേയുള്ളു .  സന്യാസിയുടെ ഗതികേട് വരാതെ സൂക്ഷിക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക