Image

ഹാനോവര്‍ ബാങ്ക് ഫ്‌ളഷിങ്ങില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു

Published on 07 May, 2019
ഹാനോവര്‍ ബാങ്ക് ഫ്‌ളഷിങ്ങില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു
മിനിയോള ആസ്ഥാനമായിട്ടുള്ള ഹാനോവര്‍ ബാങ്കിന്റെ പുതിയ ബ്രാഞ്ച് ഫ്‌ളഷിങ്ങില്‍ ആരംഭിച്ചു .
ഏഷ്യന്‍ അമേരിക്കന്‍ കസ്റ്റമേഴ്‌സ് ഹാനോവര്‍ ബാങ്കില്‍ ധാരാളം ഉള്ളത് കൊണ്ട് അതിയായ സന്തോഷത്തോടും അതിലേറെ ആകാംഷയോടും കൂടിയാണ് ഫ്‌ളഷിങ്ങില്‍ ബ്രാഞ്ച് തുറന്നതെന്നു ബാങ്ക് സി.ഇ.ഒ . ശ്രീ .മൈക്ക് പുയൂറോ പറഞ്ഞു. 

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ അനുസരിച്ചു ഹോം മോര്‍ട്ടഗേജ്,ബിസിനസ് ലോണ്‍, കൊമേര്‍ഷ്യല്‍ മോര്‍ട്ടഗേജ് എന്നിവ ധാരാളം കൊടുക്കാന്‍ സാധിച്ചതുകൊണ്ടു കമ്മ്യൂണിറ്റിക്കും ഹാനോവര്‍ ബാങ്കിനും ഒന്നിച്ചു വളരാന്‍ സാധിച്ചു എന്നത് ഒരു പ്രത്യേകതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

 ഹാനോവര്‍ ബാങ്കിന്റെ ബിസിനസ് പ്ലാന്‍ അനുസരിച്ചു ഹാനോവര്‍ ബാങ്കുമായി കൂടുതല്‍ ഇടപെടുന്ന കമ്മ്യൂണിറ്റിയും അവര്‍ താമസിക്കുന്ന ജിയോഗ്രഫി അനുസരിച്ചും ഹാനോവര്‍ ബാങ്ക് വികസിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ബാങ്ക് സി.ഇ.ഒ . ശ്രീ .മൈക്ക് പുയൂറോ പറയുകയുണ്ടായി. ഹാനോവര്‍ ബാങ്ക് ഫ്‌ളഷിങ്ങില്‍ വളരെയധികം അറിയപ്പെടാനുള്ള കാരണം ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ഹോം മോര്‍ട്ടഗേജ് കൂടുതലായി കൊടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്നു ഡയറക്ടര്‍ ശ്രീ .വര്‍ക്കി എബ്രഹാം എടുത്തു പറഞ്ഞു. 

ഹാനോവര്‍ ബാങ്കില്‍ കസ്റ്റമേഴ്‌സിനുള്ള എല്ലാ രീതിയിലുമുള്ള വായ്പകളും പ്രത്യേകിച്ച് ബിസിനസ് ലോണുകളും ഉള്ളതു കസ്റ്റമേഴ്‌സിനെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ബാങ്കിന്റെ വളര്‍ച്ചക്ക് സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകമായി നന്ദി രേഖപ്പെടുത്തിയ ബാങ്ക് സി.ഇ.ഒ . ശ്രീ .മൈക്ക് പുയൂറോ ഹാനോവര്‍ ബാങ്കിന് ഫ്‌ളഷിങ്ങില്‍ തന്നെ ഇനിയും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ പദ്ധതിയുള്ളതായി കൂട്ടിച്ചേര്‍ത്തു.
ഹാനോവര്‍ ബാങ്ക് ഫ്‌ളഷിങ്ങില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക