Image

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും, മുഖ്യമന്ത്രി

Published on 07 May, 2019
തീവ്രവാദികള്‍ക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കും, മുഖ്യമന്ത്രി

തിരുവനന്തപുരം: തീവ്രവാദത്തിനെ ശക്തമായി എതിര്‍ത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിന്‌ അങ്ങേയറ്റം ആപത്‌കരമായിട്ടുള്ളതാണ്‌ തീവ്രവാദം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അതിശക്തമായ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാരിള, സുഹൃത്ത്‌ ഷഹ്‌നാഹ്‌ നാവിജ്‌ എന്നിവര്‍ കഴിഞ്ഞ ദിവസം സൗദിയില്‍ പിടിയിലായിരുന്നു. ഇവര്‍ക്ക്‌ കാസര്‍കോട്ടെ ഐസിസ്‌ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട്‌ വലിയ പങ്കുണ്ടെന്നാണ്‌ റിപോര്‍ട്ട്‌.

അതേസമയം, കേരളത്തില്‍ ഏത്‌ വിധേനയും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക