Image

തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെജ്രിവാള്‍

Published on 06 May, 2019
തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെജ്രിവാള്‍


ദില്ലി: തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെയുള്ള റോഡ്‌ ഷോയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശഭക്തിയെ ചോദ്യം ചെയ്‌ത്‌ ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍.

ആക്രമണം നടന്ന്‌ രണ്ട്‌ ദിവസത്തിന്‌ ശേഷമാണ്‌ മോദിക്കെതിരെ പ്രത്യക്ഷ ആക്രമണവുമായി കെജ്രിവാള്‍ രംഗത്തെത്തിയിരി്‌ക്കുന്നത്‌. ദേശഭക്തനായ ഏത്‌ പ്രധാനമന്ത്രിയാണ്‌ ഇതുവരെ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യ തലസ്ഥാനത്ത്‌ ആക്രമണം ആസൂത്രണം ചെയ്യുക?

പാര്‍ട്ടി ആസ്ഥാനത്ത്‌ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിജിയുടെ ദേശഭക്തി വ്യാജമാണ്‌. മോദിജിയുടെ ദേശഭക്തി വഞ്ചനയാണ്‌. കപടമായ ദേശഭക്തിയുടെ മായാജാലം സൃഷ്ടിച്ച്‌ അദ്ദേഹം ആളുകളെ പറ്റിക്കുകയാണ്‌. ഒരു നാള്‍ ഈ മായാജാലത്തിനപ്പുറം നിങ്ങള്‍ സത്യം തിരിച്ചറിയും.

സംഭവത്തിന്‌ പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന്‌ കെജ്രിവാള്‍ പറഞ്ഞിട്ടും അക്രമിയെ അസംതൃപ്‌തനായ ആം ആദ്‌മിക്കാരന്‍ ആണെന്നാണ്‌ പൊലീസ്‌ പറഞ്ഞത്‌. നരേന്ദ്രി മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ ടാക്‌സ്‌ ഭീകരത നിരവധി ബാങ്കുകളെയും ബിസിനസ്സുകാരെയും നശിപ്പിച്ചതായും എഎപി തലവന്‍ കൂടിയായ കെജ്രിവാള്‍ പറഞ്ഞു.

രാജ്യത്താകെയുള്ള വ്യാപാരികള്‍ക്ക്‌ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റുകള്‍ നോട്ടീസ്‌ അയക്കുകയാണ്‌. ലക്ഷക്കണക്കിന്‌ നോട്ടീസുകളാണ്‌ അയക്കുന്നത.്‌ പണം പിടിച്ചെടുക്കാന്‍ മാത്രമാണ്‌ ഇതെല്ലാം ചെയ്യുന്നത്‌. രാജ്യത്തെ ടാക്‌സ്‌ ഭീകരത വ്യവസായങ്ങളെയും സാമ്‌ബത്തിക വ്യവസ്ഥയെയും തകര്‍ത്തു കൊണ്ടിരിക്കുകയാണ്‌. കെജ്രിവാള്‍ പറഞ്ഞു.

ദില്ലിയിലെ ഏഴ്‌ ലോക്‌സഭാ സീറ്റുകളില്‍ തങ്ങളുടെ പാര്‍ട്ടിക്ക്‌ വിജയിക്കാന്‍ കച്ചവടക്കാര്‍ സഹായിക്കാനാകുമെന്ന്‌ കെജ്രിവാള്‍ പറഞ്ഞു. ഏഴ്‌ എല്ലാ സീറ്റുകളും ആം ആദ്‌മി പാര്‍ട്ടിക്ക്‌ നല്‍കുക, കേന്ദ്ര സര്‍ക്കാരിന്റെ ഈ വേട്ടയാടല്‍ ഞങ്ങള്‍ അവസാനിപ്പിക്കും. കേന്ദ്രസര്‍ക്കാരില്‍ ഞങ്ങളുടെ ശക്തമായ സാന്നിധ്യം നിങ്ങളെ സഹായിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക