Image

മായാവതി യുപിയിലെ അംബേദ്‌കര്‍ നഗറില്‍ നിന്ന്‌ മത്സരിച്ചേക്കും; ലക്ഷ്യം പ്രധാനമന്ത്രിപദമെന്ന് സൂചന

Published on 06 May, 2019
മായാവതി യുപിയിലെ അംബേദ്‌കര്‍ നഗറില്‍ നിന്ന്‌ മത്സരിച്ചേക്കും; ലക്ഷ്യം പ്രധാനമന്ത്രിപദമെന്ന് സൂചന

ലഖ്‌നൗ: ബിഎസ്‌പി നേതാവ്‌ മായാവതി ഉത്തര്‍പ്രദേശിലെ അംബേദ്‌കര്‍ നഗറില്‍ നിന്ന്‌ മത്സരിച്ചേക്കും. കാര്യങ്ങളെല്ലാം ശരിയായാല്‍ മത്സരിച്ചേക്കുമെന്നാണ്‌ മായാവതി ഇന്ന്‌ പറഞ്ഞത്. എന്നാല്‍, പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടാണ്‌ മായാവതിയുടെ തീരുമാനമെന്നാണ്‌ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

അംബേദ്‌കര്‍ നഗറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ മായാവതി സൂചന നല്‍കിയത്‌. 'കാര്യങ്ങളെല്ലാം ശരിയായി വന്നാല്‍ ഞാനിവിടെ നിന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത കടന്നു പോകുന്നത്‌ അംബേദ്‌കര്‍ നഗറിലൂടെയാണല്ലോ'. മായാവതി പറഞ്ഞു. 'നമോ' യുഗം അവസാനിച്ചു കഴിഞ്ഞതായും ഇത്‌ 'ജയ്‌ ഭീം' എന്ന്‌ ഉറക്കെ വിളിക്കുന്നവരുടെ സമയമാണെന്നും മായാവതി അഭിപ്രായപ്പെട്ടു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ബിജെപിയെ പരാജയപ്പെടുത്തുകയുമാണ്‌ തന്റെ ലക്ഷ്യമെന്നുമായിരുന്നു മായാവതിയുടെ നേരത്തെയുള്ള നിലപാട്.

Join WhatsApp News
Sakav thomman 2019-05-06 15:41:55
Mayavathi a Macerick must come up with an Agenda for the Jai Beem alternative. An Agenda for  women in Uttar pradesh and the downtrodden victims of all pradesh not only Uttar. Involve Priyanka , Mamatha, and Soniya 
Sakav today 2019-05-07 07:53:11
"PM Modi has lost his mental balance in insulting late Rajiv " 
In fact, did he ever have Mind and mental balance since he married, left the wife in three days ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക