Image

സിപിഎമ്മില്‍ അധികാരമോഹികള്‍ കൂടുന്നതായി വിലയിരുത്തല്‍

Published on 06 July, 2011
സിപിഎമ്മില്‍ അധികാരമോഹികള്‍ കൂടുന്നതായി  വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത്‌ സി.പി.എമ്മില്‍ അധികാരമോഹികള്‍ കൂടുന്നതായി കേന്ദ്രകമ്മറ്റിയുടെ റിപ്പോര്‍ട്ട്‌. വിഭാഗീയതയുടെ വേരുകള്‍ പാര്‍ലമെന്ററി വ്യാമോഹത്തിലേക്ക്‌ വഴുതിവീഴുകയാണെന്നാണ്‌ പാര്‍ട്ടിയുടെ സ്വയം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ വി.എസിന്റെ പ്രതിഛായ ഗുണകരമായതായും വി.എസിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന്‌ ജനങ്ങളുടെ വ്യാപക പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ലക്ഷ്യമിട്ട 74 സീറ്റുകളില്‍ 53 എണ്ണത്തിലും ലക്ഷ്യമിടാത്ത 15 സീറ്റുകളിലും വിജയിക്കാന്‍ എല്‍ഡിഎഫിന്‌ കഴിഞ്ഞു. മലപ്പുറത്ത്‌ യുഡിഎഫിന്‌ അനുകൂലമായി മുസ്‌ലീം ഏകീകരണം ഉണ്‌ടായതായും റപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറത്ത്‌ മാത്രം 3,69,000 വോട്ടുകള്‍ യുഡിഎഫിന്‌ അധികം ലഭിച്ചു. നായര്‍ സമുദായത്തെ സ്വാധീനിക്കാന്‍ പാര്‍ട്ടിക്കായില്ല. എന്നാല്‍ എസ്‌എന്‍ഡിപി യുഡിഎഫിന്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക