Image

ലാന സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

അനശ്വരം മാമ്പിള്ളി Published on 06 May, 2019
ലാന സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു
ഡാളസ് :നവംബര്‍ 1, 2, 3 തീയതികളില്‍ ഡാളസ്സില്‍ നടക്കുന്നലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) 11 മത് നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കുന്ന കൃതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും.

ഈ സാഹിത്യ മത്സരത്തിലേക്ക് കൃതികള്‍ (നോവല്‍, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ സമാഹാരങ്ങളും) ക്ഷണിക്കുന്നു. പുസ്തകങ്ങള്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം.

കൃതികള്‍ സമര്‍പ്പിക്കുന്നവര്‍ നോവല്‍, കവിത, കഥ, ലേഖനം സമാഹാരങ്ങളോ മൂന്ന് കോപ്പികള്‍ വീതം അയക്കണം. വടക്കേ അമേരിക്കയിലും,യൂറോപ്പിലും വസിക്കുന്ന മലയാളം എഴുത്തുക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്.

അവാര്‍ഡ് സ്വീകരിക്കുന്നതിന്ജേതാക്കളുടെ സാന്നിദ്ധ്യം കണ്‍വെന്‍ഷനില്‍ ആവശ്യമാണ്. കൃതികള്‍ സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി ജൂണ്‍ 30.

കൃതികള്‍ അയക്കേണ്ട വിലാസം : (ജോസ് ഓച്ചാലില്‍, അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ )

JOSE OCHALIL

1513 Choctaw Drive, Mesquite -TX 75149                                 

ലാന സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക