Image

സമൂഹനന്മയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടണം: ഡോ. മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്ത

സിദ്ധിഖ്‌ വലിയകത്ത്‌ Published on 24 April, 2012
സമൂഹനന്മയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടണം: ഡോ. മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്ത
കുവൈറ്റ്‌: സമൂഹനന്മയ്‌ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നും ശ്ലാഘിക്കപ്പെടേണ്‌ടതുതന്നെയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്ത.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ്‌ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20ന്‌, ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്‌കൂളില്‍ നടത്തപ്പെട്ട എം.ജി.എം. ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നന്മ ചെയ്യുന്നത്‌ വ്യക്‌തികളായാലും, പ്രസ്‌ഥാനമായാലും പ്രശംസിക്കപ്പെടണമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തെളിച്ചമുള്ളതാക്കുവാന്‍ പരിശ്രമിക്കണമെന്നും പാകപിഴകള്‍ ഉണ്‌ടായാല്‍ അത്‌ കണെ്‌ടത്തി സ്വയം വിമര്‍ശനത്തിലൂടെ പരിഹരി ക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടവക വികാരിയും പ്രസ്‌ഥാനത്തിന്റെ പ്രസിഡന്റുമായ ഫാ. ജോസ്‌ മാത്യു അധ്യക്ഷത വഹിച്ചുു. പ്രസ്‌ഥാനത്തിന്റെ വൈസ്‌പ്രസിഡന്റും, സഭാ മാനേജിംഗ്‌ കമ്മറ്റിയംഗവുമായ സാബു ടി. ജോര്‍ജ്‌ സ്വാഗതവും, ഫെസ്റ്റ്‌ ജോയിന്റ്‌ കണ്‍വീനറും, സഭാ മാനേജിംഗ്‌ കമ്മറ്റിയംഗവുമായ ഷാജി ഏബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു. വെരി റവ. ബര്‍സ്ലീബി റമ്പാന്‍, ഇടവക സഹവികാരി ഫാ. ജോര്‍ജ്‌ സി. വര്‍ഗീസ്‌, ഫാ. എബ്രഹാം പി. ജോര്‍ജ്‌, ഫാ. സാജു ഫിലിപ്പ്‌, ഫാ. ജോണ്‍ വര്‍ഗീസ്‌, സന്ദീപ്‌ പുളിക്കല്‍, ജോണ്‍ പി. ജോസഫ്‌, റെജി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ടു കൊണ്‌ട്‌ എം.ജി.എം. ഏറ്റെടുത്തിരിക്കുന്ന പദ്ധതിയുടെ ധനശേഖരണാര്‍ഥം നടത്തിയ മേളയില്‍, മാസ്‌മരികസംഗീതവുമായി യുവത്വത്തിന്റെ ഹരമായിത്തീര്‍ന്ന അന്‍വര്‍ സാദത്ത്‌, സമദ്‌, മലയാളത്തിലെ പ്രശസ്‌ത ഗായിക സിസിലി, എന്നിവര്‍ നയിച്ച ഗാനമേള ഫെസ്‌റ്റിനു കൊഴുപ്പേകി. വിവിധയിനം നൃത്തങ്ങള്‍, കോമഡിഷോ, തുടങ്ങി വിവിധ കലപരിപാടികള്‍ മേളയില്‍ അരങ്ങേറി.
സമൂഹനന്മയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടണം: ഡോ. മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക