Image

ഇന്തോ-ഐറീഷ്‌ സാംസ്‌കാരികമേള താലയില്‍

രാജു കുന്നക്കാട്ട്‌ Published on 24 April, 2012
ഇന്തോ-ഐറീഷ്‌ സാംസ്‌കാരികമേള താലയില്‍
ഡബ്‌ളിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെയും ലുക്കാന്‍ മലയാളി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ താല കില്‍നാമനാഖ്‌ കമ്യൂണിറ്റി ഹാളില്‍ 28നു ഇന്തോ ഐറീഷ്‌ സാസ്‌കാരികമേള നടത്തും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ്‌ മേള. ഐറീഷ്‌ നൃത്തം, ഓഡിസി, ഭരതനട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ബോളിവുഡ്‌ ഡാന്‍സ്‌, ഓഡിസി, ഒപ്പന, മാര്‍ഗംകളി, ബ്രേക്ക്‌ ഡാന്‍സ്‌ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കപ്പെടും. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, സാബു ജോസഫും സംഘവും അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ മേളയ്‌ക്ക മാറ്റുകൂട്ടും. ജോണ്‍സണ്‍ ചക്കാലയ്‌ക്കല്‍, ജിന്‍സണ്‍ മറ്റക്കര, തോമസ്‌ കളത്തിപ്പറമ്പില്‍, റെജി കുര്യന്‍, ജയന്‍ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്‌ ഫോണ്‍ രാജു കുന്നക്കാട്ട്‌- 0863346861, ഷൈബു ജോസഫ്‌- 0876945124, ബിജു ഇടക്കുന്നത്ത്‌- 0879333072. ജിസ്‌മോന്‍ ഒറ്റത്തെങ്ങുങ്കല്‍- 0872043152.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക