Image

ജര്‍മനിയില്‍ ഇന്‍ഡസ്‌ട്രി ട്രെയ്‌ഡ്‌ ഫെയര്‍ ആരംഭിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 24 April, 2012
ജര്‍മനിയില്‍ ഇന്‍ഡസ്‌ട്രി ട്രെയ്‌ഡ്‌ ഫെയര്‍ ആരംഭിച്ചു
ഹാന്നോവര്‍: ജര്‍മനിയിലെ വ്യവസായ നഗരമായ ഹാന്നോവറില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്‌ട്രി ആന്‍ഡ്‌ ട്രെയ്‌ഡ്‌ ഫെയര്‍ ആരംഭിച്ചു. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോ എന്നിവര്‍ സംയുക്തമായി ഫെയര്‍ ഉദ്‌ഘാടനം ചെയ്‌തു.

ചൈനയാണ്‌ ഇത്തവണത്തെ അതിഥി രാജ്യം. ആഗോളതലത്തില്‍ 69 രാജ്യങ്ങളില്‍ നിന്നായി 5000 കമ്പനികള്‍ പ്രദര്‍ശകരായി ഫെയറില്‍ പങ്കെടുക്കുന്നുണ്‌ട്‌. ചൈനയില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ പ്രദര്‍ശകര്‍ എത്തിയിട്ടുള്ളത്‌.500 കമ്പനികള്‍. പോയ വര്‍ഷം ജര്‍മനിയും ചൈനയുമായി 144 ബില്യണ്‍ യൂറോയുടെ വ്യാപാരം നടത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നും 11 കമ്പനികള്‍ പ്രദര്‍ശകരായി എത്തിയിട്ടുണ്‌ട്‌. ഹാള്‍ മൂന്ന്‌, അഞ്ച്‌, പന്ത്രണ്‌ട്‌, പതിമൂന്ന്‌, പതിനാറ്‌ എന്നിവിടങ്ങളിലാണ്‌ ഇന്ത്യന്‍ കമ്പനികള്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്‌. ഫെയര്‍ 27 ന്‌ സമാപിക്കും.
ജര്‍മനിയില്‍ ഇന്‍ഡസ്‌ട്രി ട്രെയ്‌ഡ്‌ ഫെയര്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക