Image

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് സംവിധായക; അഭിനന്ദിച്ച് അജു വര്‍ഗീസ്

Published on 03 May, 2019
സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് സംവിധായക; അഭിനന്ദിച്ച് അജു വര്‍ഗീസ്


സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് കയ്യടി നേടുകയാണ് നവാഗത സംവിധായക ഹസീന സുനീര്‍. റിലീസിനൊരുങ്ങുന്ന പ്രകാശന്റെ മെട്രോ എന്ന തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഹസീനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നടന്‍ അജു വര്‍ഗീസ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന നവാഗത യുവ സംവിധായിക ഹസീന സുനീര്‍. 

പകാശന്റെ മെട്രോയുടെ നായകന്‍ പ്രിയപ്പെട്ട ദിനേശ് ഏട്ടനും മുഴുവന്‍ ക്രൂവിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു...  മെയ് 3' അജു വര്‍ഗീസ്  ചിത്രം പങ്കുവെച്ച് കുറിച്ചു. പോസ്റ്റിനു താഴെ ഹസീനയെ അഭിനന്ദിച്ചും ചിത്രത്തിനു ആശംസകള്‍ നേര്‍ന്നും നിരവധി പേര്‍ രംഗത്തെത്തി.

ദിനേഷ് പ്രഭാകറും പുതുമുഖമായ അനഘ ജാനകിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രകാശന്‍ എന്ന ഓട്ടോ െ്രെഡവറുടെ വേഷമാണ് ദിനേഷ് പ്രഭാകര്‍ ചെയ്യുന്നത്. സെന്‍സ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതും ഹസീനയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക