Image

രാജുവേട്ടന്റെ മോള്‍ അല്ലേ ആ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ; സുപ്രിയയോട് ആരാധകര്‍

Published on 02 May, 2019
രാജുവേട്ടന്റെ മോള്‍ അല്ലേ ആ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ; സുപ്രിയയോട് ആരാധകര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് അലംകൃത. അലംകൃതയുടെ ചിത്രങ്ങള്‍ കാണാന്‍ എന്നും ആളുകള്‍ക്ക് ആകാംഷയും നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലാവുന്നതും. എന്നാല്‍ കുടുംബവുമൊത്തുള്ള ചിത്രം വളരെ കുറച്ചുമാത്രമാണ് പൃഥ്യിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്.

ഇപ്പോഴിതാ വീടിനു പുറത്ത് മഴയിലേക്ക് കൈകള്‍ നീട്ടി നില്‍ക്കുന്ന മകളുടെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണയും അലംകൃതയുടെ മുഖം കാണാനാകില്ല. പുറം തിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രം 'മഴ മഴ.. മഴ വന്നാല്‍.......?' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ചിത്രത്തിനു രസകരമായ കമ്മന്റുകളാണ് ലഭിക്കുന്നത്. ' നിങ്ങളെന്താ കൊച്ചിന്റെ മുഖം കാണിക്കാത്തെ? പറയു ചേച്ചി ഞങ്ങളുടെ രാജുവേട്ടെന്റെ മോള്‍ അല്ലേ ആ കൊച്ചിന്റെ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹം കാണില്ലേ എന്നാണ് ഒരു ആരാധികയുടെ കമന്റ്. ചിലര്‍ മോളെ ഇങ്ങോട്ട് നോക്കൂ, മുഖം കാണാനുള്ള കൊതികൊണ്ടല്ലേ എന്നും കമന്റ് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക