Image

ഫണ്ണി ബോയ്‌സ്; കണ്ണിറുക്കി ലാലേട്ടനും ചാക്കോച്ചനും

Published on 02 May, 2019
ഫണ്ണി ബോയ്‌സ്; കണ്ണിറുക്കി ലാലേട്ടനും ചാക്കോച്ചനും


ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ ആഘോഷമാക്കുകയാണ്. കള്ളച്ചിരിതൂകി ഒരു കണ്ണിറുക്കി നില്‍ക്കുന്ന താരത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ ഒരു സ്റ്റില്ലാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഒരു പള്ളിയ്ക്കുള്ളില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. രാധികാ ശരത്കുമാറിനെയും സമീപത്ത് അവ്യക്തമായി കാണാം. ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക