Image

ജര്‍മനിയില്‍ 116117 പുതിയ മെഡിക്കല്‍ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍

ജോര്‍ജ് ജോണ്‍ Published on 24 April, 2012
 ജര്‍മനിയില്‍ 116117 പുതിയ മെഡിക്കല്‍ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രാബല്യമുള്ള പുതിയ മെഡിക്കല്‍ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍ 116117 നിലവില്‍ വന്നു. ജര്‍മനിയിലെ ഏത് സ്ഥലത്തു നിന്നും മെഡിക്കല്‍ എമര്‍ജന്‍സിയില്‍ ഈ നമ്പരില്‍ വിളിച്ചാല്‍ ഉടനെ തന്നെ വേണ്ട സഹായം ലഭിക്കും.

ഇതുവരെ പല സംസ്ഥാനങ്ങളിലും, സിറ്റികളിലും മെഡിക്കല്‍ എമര്‍ജന്‍സിക്ക് പല നമ്പരുകളാണ് നിലവിലിരുന്നത്. പുതിയ ഏകീക്യുത മെഡിക്കല്‍ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും, അപകടങ്ങളില്‍ കൂടുതല്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സാദ്ധിക്കുമെന്നും വിലയിരുത്തുന്നു.
 ജര്‍മനിയില്‍ 116117 പുതിയ മെഡിക്കല്‍ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക