Image

പ്രാഞ്ചിയേട്ടന്റെ ആദ്യമൊക്കെ മമ്മൂക്കയ്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു, എന്നാല്‍ പിന്നീട് സംഭവിച്ചത്; സംവിധായകന്‍ രഞ്ജിത് പറയുന്നു

Published on 01 May, 2019
 പ്രാഞ്ചിയേട്ടന്റെ ആദ്യമൊക്കെ മമ്മൂക്കയ്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു, എന്നാല്‍ പിന്നീട് സംഭവിച്ചത്; സംവിധായകന്‍ രഞ്ജിത് പറയുന്നു

രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി 2010 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഭാഷ കൊണ്ടും പ്രമേയം കൊണ്ട് വ്യത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു പ്രാഞ്ചിയേട്ടന്‍. ഇപ്പോള്‍ പ്രാഞ്ചിയേട്ടനെ കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്. 

തിരക്കഥ എഴുതുമ്പോള്‍ സംഭാഷണം എഴുതിയിരുന്നില്ല. സെറ്റില്‍ വെച്ച് എഴുതിച്ചേര്‍ക്കുകയായിരുന്നു. തൃശൂര്‍ ഭാഷ മമ്മൂക്കക്ക് ആദ്യം ഒരു പ്രശ്‌നമായിരുന്നു. തൃശൂര്‍ ഭാഷ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നവരെയാണ് പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത്. മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. വിചാരിച്ച പോലെ തന്നെ സംഭവിച്ചു. ഇന്നസെന്റിന് പകരം മറ്റൊരാളെ എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പ്രാഞ്ചിയേട്ടനായി മമ്മൂക്കയും മേനോനായി ഇന്നസെന്റും ആദ്യമേ മനസ്സില്‍ ഉറപ്പിച്ചിരുന്നു.

>ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന രീതിയില്‍. മമ്മൂക്ക തന്റെ ആശങ്ക വേണുവിനോട് പറയുകയും ചെയ്തു. വേണു എന്നോട് പറഞ്ഞു. സിനിമ വരുമ്പോള്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിങ് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോള്‍ വേണുവിനെ വിളിച്ച് മമ്മൂക്ക പറഞ്ഞു, മുന്‍പ് പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണ്, ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നെന്ന്.

ശിക്കാര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രാഞ്ചിയേട്ടനും എത്തുന്നത്. മൂന്നും മൂന്ന് ജോണറിലുള്ള സിനിമ. ശരിക്കും തൃശൂര്‍ക്കാരാണ് പ്രാഞ്ചിയേട്ടനെ ആഘോഷിച്ചത്. നൂറ് ദിവസം പ്രദര്‍ശനം. പരിസഹിക്കപ്പെടുന്ന നായകന്‍, വളരെ പതുക്കെയാണ് അയാള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്. സ്ഥിരം ഫോര്‍മുലയില്‍ നിന്ന് വ്യത്യസ്തമായ സിനിമ വരുമ്പോള്‍ സ്വീകരിക്കപ്പെടാന്‍ സമയം എടുക്കും. ശരിക്കും ഇപ്പോഴുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ചിത്രമാണ് പ്രാഞ്ചിയേട്ടന്‍'' രഞ്ജിത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക