Image

ഐ.എസ് എന്ന ഭീകരത കേരളത്തെയും ലക്ഷ്യം വെക്കുമ്പോള്‍ മലയാളി സമൂഹം ഒന്നായി ജാഗ്രത പാലിക്കണം.

ജയമോഹന്‍ എം Published on 01 May, 2019
ഐ.എസ് എന്ന ഭീകരത കേരളത്തെയും ലക്ഷ്യം വെക്കുമ്പോള്‍ മലയാളി സമൂഹം ഒന്നായി ജാഗ്രത പാലിക്കണം.

സ്വന്തമായി ഖലിഫേറ്റ് സ്ഥാപിക്കാനുള്ള ലക്ഷ്യവുമായി ഉദയം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആശയങ്ങള്‍ ഇങ്ങ് കൊച്ചു കേരളത്തില്‍ വന്ന് മുട്ടിവിളിക്കുന്നു എന്ന യഥാര്‍ഥ്യമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഐ.എസ് തീവ്രവാദി സംഘത്തിന്‍റെ സ്ലീപ്പര്‍ സെല്ലുകളിലൊരാളെ പാലക്കാട് നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തിരിക്കുന്നു. ക്രിസത്യന്‍ പള്ളികളിലോ തൃശ്ശൂര്‍ പൂരത്തിനോ ചാവേര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പിടിയിലായ റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനായ നാഷണല്‍ തൗഹീദ് ജമാഅത്തിന്‍റെ നേതാവ് സര്‍ഫ്രാസ് ഹാഷിമുമായി റിയാസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. തൗഹീദ് ജമാഅത്തിന്‍റെ നേതാവ് പാലക്കാടും കോഴിക്കോടും പ്രസംഗങ്ങള്‍ നടത്തിയിരുന്നു എന്നുവരെ വെളിപ്പെടുത്തലുണ്ട്. ഇത് മാത്രമല്ല കാസര്‍കോട് നിന്ന് രണ്ടു കുടുംബങ്ങളിലെ പത്ത് പേര്‍ യെമനിലേക്ക് കടന്നതായും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. യെമനിലെ ഐ.എസ് കേന്ദ്രങ്ങളിലേക്കാണ് സ്ത്രീകളടക്കമുള്ള ഈ കുടുംബങ്ങള്‍ റിക്രൂട്ട് ചെയ്യപ്പെട്ടത്. 
ഇറാഖിലെയും സിറിയയിലെയും ഖലിഫേറ്റ് നഷ്ടപ്പെട്ടതോടെ ഐ.എസ് അല്‍ഖ്വയിദാ മോഡല്‍ ആക്രമണങ്ങളിലേക്കും ഭീകര പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിട്ടാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ സംഘടനയെ ചെറു സംഘങ്ങളായി വ്യാപിപ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 
താലിബാന്‍ മോഡല്‍ ഇസ്ലാമിക രാജ്യം അഥവാ ഖലിഫേറ്റ് സ്ഥാപിക്കുക എന്നതാണ് ഐ.എസിന്‍റെ ആത്യന്തിക ലക്ഷ്യം. ഇറാഖിലെയും സിറിയയിലും പിടിച്ചെടുത്ത പ്രദേശങ്ങള്‍ ചേര്‍ത്ത് ബ്രിട്ടനോളം വലുപ്പമുള്ള ഒരു സാമ്രാജ്യം അവര്‍ രൂപപ്പെടുത്തിയിരുന്നു. ഇവിടെ ശരിഅത്ത് നിയമപ്രകാരം ഭരണം നടത്തിവന്നിരുന്നു. മനുഷ്യരാശിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കൊടി പീഡനങ്ങളാണ് ഇവിടെ നടപ്പാക്കപ്പെട്ടിരുന്നത്. അടിമച്ചന്തകളും ലൈംഗീക അടിമക്കച്ചവടവുമടക്കം ഗോത്രകാല രീതികളായിരുന്നു ഇവിടെ നടന്നിരുന്നത്. 
ക്രിസ്ത്യാനികള്‍, സുന്നികളല്ലാത്ത മുസ്ലിം വിഭാഗങ്ങള്‍, പാപികള്‍ (സ്വവര്‍ഗ സ്നേഹികള്‍, റിബലുകള്‍, വിഗ്രഹാരാധന നടത്തുന്ന മതക്കാര്‍) എന്നിവരാണ് ഐ.എസിന്‍റെ പ്രഖ്യാപിത ശത്രുക്കള്‍. ഇവരെ ഉന്മലൂനം ചെയ്യുകയും ഹുക്കുമത്തെ ഇലാഹി അഥവാ ദൈവീക ഭരണം കൊണ്ടുവരുകയും ചെയ്യുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. 
എന്നാല്‍ ശക്തമായ തിരിച്ചടികളോടെ ഇറാഖിലെയും സിറിയയിലെയും അവസാനത്തെ നഗരങ്ങളും തുരത്തുകളും ഇസ്ലാമിക് സ്റ്റേറ്റിന് നഷ്ടമായി. മേഖലയില്‍ നിന്ന് ഇസ്ലമിക് സ്റ്റേറ്റിന്‍റെ ആധിപത്യം പൂര്‍ണ്ണമായും ഇല്ലാതാക്കി. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ഭീകരര്‍ മാത്രമാണ് ഇസ്ലാമിക് സ്റ്റേറ്റിന് ഈ മേഖലയിലുള്ളത്. എന്നാല്‍ യെമിനിലും സിറിയയിലും, ഇറാഖിലും തുടങ്ങി മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഇവര്‍ക്ക് ശക്തമായ സ്വാധീനം ഇപ്പോഴുമുണ്ട്. എന്നാല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഇസ്ലാമിക ഭരണം നടത്താനുള്ള ശേഷി നഷ്ടപ്പെട്ടതോടെ ഭീകരാക്രമണങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഐ.എസ്. 
ഐ.എസ് അല്‍ഖ്വയിദാ മോഡല്‍ ഘടത്തിലേക്ക് കടന്നതിന്‍റെ ആദ്യചുവടായിട്ട് വേണം ശ്രീലങ്കന്‍ ആക്രമണത്തെ കാണാന്‍. ഇതിന് തുടര്‍ച്ചയായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അക്രമങ്ങള്‍ പടര്‍ത്തുകയാവും ഇനി ഐ.എസിന്‍റെ ലക്ഷ്യം. സ്വാഭാവികമായും ഇന്ത്യയും അവരുടെ ടാര്‍ജറ്റ് പോയിന്‍റില്‍ വരുന്ന രാജ്യമാണ്. 
ഇതിന്‍റെ ഭാഗമായി കേന്ദ്രഇന്‍റലിജന്‍സ് ഏജന്‍സികള്‍ കേരള സര്‍ക്കാരിന് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ അത് അവഗണിക്കപ്പെട്ടുവെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാസര്‍കോട്ടെ രണ്ട് കുടുംബങ്ങള്‍ യെമിനിലേക്ക് ഐ.എസ് റിക്രൂട്ട്മെന്‍റിന്‍റെ ഭാഗമായി കടന്നുവെന്ന  കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര ഇന്‍റലിജന്‍സ് കേരളത്തിലെ ഐ.എസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗരൂകരായത്. ഐ.എസ് ആശയങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുടങ്ങി പല ഘട്ടങ്ങളായി പ്രചരിപ്പിച്ച് പിന്നീട് നേരിട്ട് രഹസ്യക്ലാസുകളിലേക്ക് വരെ എത്തിക്കുന്ന സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സഹായിക്കുന്ന വിധം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, യുവാക്കളുടെ ഗ്രൂപ്പുകള്‍ എന്നിവരെ കണ്ടെത്തണമെന്ന് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കാനും രഹസ്യനിരീക്ഷണം നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടില്ല എന്ന് വേണം മനസിലാക്കാന്‍. 
യഥാര്‍ഥ ഇസ്ലാമിക ജീവിതം നയിക്കുന്നതിലേക്ക് എന്ന നിലയില്‍ ആശയപ്രചരണം നടത്തിയാണ് യെമനിലേക്കുള്ള യാത്രയ്ക്ക് വ്യക്തികളെയും കുടുംബങ്ങളെയും പ്രേരിപ്പിക്കുന്നത്. മൗദൂസിസം പോലെയുള്ള തീവ്രആശയങ്ങള്‍ ഉപയോഗിച്ചാണ് ഈ ആശയ പ്രചരണം നടത്തുന്നത്. യഥാര്‍ഥ ഇസ്ലാമിക ജീവിതത്തെക്കുറിച്ചും ശേഷം ലഭിക്കുന്ന സ്വര്‍ഗീയ ജീവിതത്തെക്കുറിച്ചുമുള്ള പ്രചരണങ്ങളില്‍ വശംവദരാകുന്നവരാണ് പിന്നീട് യെമനിലേക്ക് കടക്കുക. പിന്നീട് ഇവര്‍ ഐ.എസ് ഭീകരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുന്നു.
ഇപ്പോള്‍ പിടിയിലായ റിയാസ് എന്ന ഐ.എസ് അനുഭാവി നാട്ടില്‍ യാതൊരു വിധ തീവ്രസ്വഭാവത്തിലുള്ള സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുത്ത മതവിശ്വാസിയായിരുന്നു റിയാസ്. എന്നാല്‍ നാട്ടുകാരോട് വളരെ മാന്യമായിട്ടാണ് എപ്പോഴും പെരുമാറിയിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷമായി കടുത്ത സലഫി ചിന്താഗതിയുടെ വിശ്വാസക്കാരനാണ് റിയാസ് എന്നാണ് എന്‍.ഐ.എ പറയുന്നത്. കാസര്‍കോട് നിന്ന് ഐ.എസില്‍ ചേരാന്‍ യെമനിലേക്ക് കടന്നവരുമായി റിയാസ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താനുള്ള തന്‍റെ ആഗ്രഹം റിയാസ് തന്നെയാണ് ഐ.എസുമായി പങ്കുവെച്ചത്. ചാവേറായി മരണപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇതിലേക്ക് റിയാസിനെ എത്തിച്ചത്. ഇത്തരം വിശ്വാസങ്ങള്‍ ചെറുപ്പക്കാരില്‍ കോമണ്‍സെന്‍സിനേക്കാള്‍ ഉപരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ഐ.എസിന് കഴിയുന്നുണ്ട് എന്നതാണ് ഏറ്റവും ഭയക്കേണ്ടത്. 
കേരളത്തെ ഏറ്റവും ഭീഷിണിപ്പെടുത്തുന്ന വിഷയമായി ഈ ഐ.എസ് റിക്രൂട്ട്മെന്‍റ് മാറിക്കഴിഞ്ഞുവെന്ന് തീര്‍ച്ച. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഇനി സര്‍ക്കാരിന്‍റെയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്. 

Join WhatsApp News
Ban all Religions. 2019-05-04 17:04:37
Religion is a personal concept. Like your Sexual traits, keep religion too personal & Private. There should be no religion in a democratic system of Government. Religions undermine Civil Laws. Get rid off all religions and Live as civilized humans. Many eastern European countries have got rid off religion. They live peaceful, happy, Healthy & Wealthy. The crime has gone so low, the Prisons are almost empty. Come out of the Fox holes of religion, enjoy Life in its fullness. I have no religion & is one of the happiest men in the Earth.- andrew
private 2019-05-04 18:07:50
Keep your anti-religion religion too private andrew, and just focus on sexual traits. Like they say, religion of any kind, including anti-religion is like underwear; keep it clean, and don't display it in public.
Rev abraham 2019-05-04 18:09:41

Without organized Religions, Madras Christian college or Velloor Medical College would not have benefitted thousands of us. There is no Atheist University or Medical hospital where Andrayos invest from his rich tower. We are in the age of gene therapy but no therapy for crazy brains that reject God the Omnipotent, Omniscience, Omnipresent.

John 2019-05-04 20:16:16
യുക്തിവാദികൾ യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചിട്ടില്ല എന്ന റെവ അബ്രഹാമിന്റെ കണ്ടുപിടുത്തം ശരിയാണ് പക്ഷെ അവർ ആരെയും കൊല്ലാറില്ല, കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ലോകത്തു കോടിക്കണക്കിനു നിരപരാധികളെ നിഷ്ക്കരുണം കൊന്നു തള്ളിയത് ലോക മഹാ യുദ്ധങ്ങൽ അല്ല മറിച്ചു സംഘടിത മതങ്ങൾ ആണ് അതിൽ ഒന്നാം സ്ഥാനം അങ്ങയുടെ മതത്തിനും. ഇന്നും അന്യമതക്കാരനെ ഇല്ലായ്മ ചെയ്യാൻ ആഹ്വനം നടത്തുന്നതും ചെയ്യിക്കുന്നതും സംഘടിത മതങ്ങൾ ആണ്. മതങ്ങൾ ചെയ്ത നന്മകളെ കണ്ടില്ല എന്ന അല്ല കൂടുതലും തിന്മകൾ മാത്രമേ മാനവരാശിക്ക്‌ ചെയ്തിട്ടുള്ളു എന്നതാണ് വസ്തുത 
to Private? 2019-05-04 20:35:56
looks like you are happy as you spit out some venom from inside of you. Keep your religion inside your underwear, then no one will comment about it. But if you put it outside like your Hero rump, people will comment on the size of it.- stormy Daniels
to fake rev. abraham 2019-05-04 20:52:16
you are a little field mouse trying to roar like a Lion. We know who you are. You are a perpetual nuicence . you will never improve. If there was no Madras c. college, or Vellore MC; some others would have done so. So it is only a matter they started first and so they got established. 
 atheism is not a religion. hope you understand. 
gene therapy- do you know the rudiments?  if your omnipotent god made everything perfect, your gene doesn't need any therapy. You are helpless, no one can help you. Even your gods won't be able to help you. The connections to the Neurons are lost in you long ago. Your stubbornness & ignorance will build up more resistance and your brain become dead even before you know it. Your Omnipotent, omniscient  god won't even know you are brain dead.- Rest in piece tom. -Rev. Dr. Sam Johnson.
നിരീശ്വരൻ 2019-05-05 08:57:08
എന്താണ് മനുഷ്യനെ ഇന്ന് വേർ തിരിക്കുന്ന മതിലുകൾ ? ജാതി, വർണ്ണം, മതം, മത ശാഖകൾ എന്നിവ.  മറ്റൊരു മനുഷ്യന്റെ തല വെട്ടി സ്വർഗ്ഗമെന്ന സങ്കൽപ്പ  ലോകത്തിൽ പോയി കന്യകമാരോത്ത് രതിക്രീഡകളിൽ ഏർപ്പെടാം എന്ന് പഠിപ്പിക്കുന്ന മതവും, മറ്റുള്ളവർക്കിട്ട് പാരവച്ചും, മാറ്റി നിറുത്തിയും സഹജീവികളുടെ ജീവിതം ദുഷ്ക്കരമാക്കിയും, ജനങ്ങളെ പറ്റിച്ചും വഞ്ചിച്ചും കൊള്ളയടിച്ചും സുഖിക്കുകയും. വിഡ്ഢികളായ പിന്ഗാമികളോട് മരണ ശേഷം സ്വർഗ്ഗത്തിൽ യേശുവിനോട് ഒപ്പം ജീവിക്കാം എന്ന് പറയുന്ന മതവും, അയ്യപ്പൻ എന്നൊരാൾ ഒരു മലയുടെ മുകളിൽ ഇരിപ്പുണ്ടെന്നും അയാൾക്ക് സ്ത്രീകളെ കണ്ടാൽ ഉടനെ സ്കലനം ഉണ്ടാകുമെന്നും ഒക്കെ ധരിപ്പിച്ചും മനുഷ്യ സമൂഹത്തെ വഞ്ചിക്കുന്ന മതവും മനുഷ്യവർഗ്ഗത്തിന്റ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്.  ഇവിടെ ഹോസ്പിറ്റലുകളും കോളേജുകളും ഒക്കെ നടത്താൻ മതം വേണം എന്ന് നിർബന്ധമുണ്ടോ ? എല്ലാം സ്വകാര്യവത്കരിക്കട്ടെ .  മതനേതാക്കൾ അദ്ധ്വാനിക്കാതെ അന്യന്റെ അദ്ധ്വാനത്തിന്റെ, വിയർപ്പിന്റെ ഫലം കട്ട് തിന്നുന്നവരാണ്.  ഈ കള്ളന്മാരെ പൊക്കികൊണ്ട് നടക്കുന്നവരും കുറ്റകൃത്യത്തിന് കൂട്ട് നിൽക്കുന്നവരാണ് .  ഇവന്റെ ഒക്കെ അമ്മയുടെ കൂടെയോ ഭാര്യയുടെകൂടെയോ, മകളുടെകൂടെയോ ഒരു സന്യസിയോ, ബിഷപ്പോ അന്തി ഉറങ്ങിയാൽ അത് സായൂജ്യമായി കണക്കാക്കുന്ന ചെറ്റകളാണ്, മതത്തിന്റെ കാവൽക്കാരായി ആൻഡ്‌റൂസിനെപ്പോലുള്ള സ്വതന്ത്ര ചിന്താഗതിക്കാരെ വെല്ലുവിളിക്കുന്നത്. അടിമകൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ, സ്വാതന്ത്ര്യം എന്നാൽ എന്താണ് എന്ന് അമേരിക്കയിലെ തെക്കൻ സംസ്ഥാങ്ങളിലെ അടിമകൾ ചോദിച്ചതുപോലെയാണ് ഒരു മത അടിമ, ' നിരീശ്വര വർഗ്ഗത്തിന്  ലോകത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിഞ്ഞു എന്ന് ചോദിക്കുന്നത് - എന്നാൽ എടോ അടിമേ താൻ ഒന്ന് മനസിലാക്ക്, ഒരു മതത്തിന്റെയും വക്കാലത്തിലാതെ ലോകത്ത് നന്മ ചെയ്യുന്ന നീരിശ്വര വാദികളാണ് ബിൽഗേറ്റ്‌സും വാറൻബുഫേറ്റും . അങ്ങനെയുള്ള അനേകർ വേറെയും ഉണ്ട് .   അല്ല പോത്തിന്റെ ചെവിയിൽ വേദം ഓതീട്ടെന്ത് കാര്യം ?  കാലിലെ ചങ്ങലകൾ പൊട്ടിച്ചിട്ട് സ്വതന്ത്രനാകു സ്വാതന്ത്രനാകു. സ്വാതന്ത്ര്യത്തിന്റെ അനന്തമായ വിഹായസ്സിൽ ഒരു പക്ഷിയെപ്പോലെ , കഴുകനെപ്പോലെ ചിറകടിച്ചു പറക്കൂ . നിന്റെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ട് കൊടുത്ത് കള്ള ഹിമാറുകളെ തടിപ്പിക്കാതെ . നീ അവർക്ക് വേണ്ടി കിന്നരം മീട്ടുമ്പോൾ , നിന്റെ വീട്ടിലെ സ്ത്രീ ജനങ്ങളെ  ഈ ആദ്ധ്യാത്‌ക ഗുരുക്കന്മാർ പീഡിപ്പിക്കുന്നുണ്ടോ എന്ന് പോയി നോക്ക് .

ആൻഡ്രു എന്ന എഴുത്തുകാരന് ഈ നിരീശ്വരന്റെ അഭിവാദനങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക