Image

നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ ജര്‍മ്മനിയിലെ മലയാളിസമൂഹം അനുശോചിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 24 April, 2012
നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ ജര്‍മ്മനിയിലെ മലയാളിസമൂഹം അനുശോചിച്ചു
ബര്‍ലിന്‍: മലയാള ചലചിത്ര ലോകത്തിന് നവീന സങ്കല്‍പ്പങ്ങള്‍ നല്‍കിയ പ്രശസ്ത് നിര്‍മ്മാതാവും 2010 ലെ ജെ സി ഡാനിയേല്‍ ജേതാവുമായ നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ ജര്‍മ്മനിയിലെ വിവിധ സംഘടന പ്രതിനിധികള്‍ ദു:ഖം രേഖപ്പെടുത്തി.

ഇന്ത്യന്‍ സിനിമ രംഗത്തെ ആദ്യ 3 ഡി സംരംഭമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, ആദ്യ സിനിമാ സ്‌കോപ്പ് ചലചിത്രം തുടങ്ങി നവീന സങ്കേതങ്ങളെ ഇന്ത്യന്‍ സിനിമാ രംഗത്തിന് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് സംഘടന പ്രതിനിധികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

റിപ്പോര്‍ട്ട് : ജോണ്‍ കൊച്ചുകണ്ടത്തില്‍


നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ ജര്‍മ്മനിയിലെ മലയാളിസമൂഹം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക