Image

മെലിഞ്ഞ് സുന്ദരിയായി മീര ജാസ്മിന്‍: ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

Published on 30 April, 2019
മെലിഞ്ഞ് സുന്ദരിയായി മീര ജാസ്മിന്‍: ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയില്‍ അനേകം ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് മീര ജാസ്മിന്‍. കാലങ്ങളോളം മീരയായിരുന്നു മലയാളത്തിന്റെ നായികാനിരയിലെ ആദ്യ സ്ഥാനം അലങ്കരിച്ചിരുന്നത്. എന്നാല്‍ വിവാഹശേഷം നടി വിദേശത്തേക്ക് പോയതിനു ശേഷം മീരയെ മലയാളികള്‍ അധികം കണ്ടിട്ടില്ല. ഇടയ്‌ക്കെപ്പോഴോ മീരയുടെ ഒരു ചിത്രം പുറത്തു വന്നപ്പോള്‍ അത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. താരത്തിന് തടി കൂടിയെന്നതു തന്നെ കാരണം.

ഒരുപോലെ ഞെട്ടിച്ച് മീര ജാസ്മിന്‍ തിരിച്ചു വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന മീരയുടെ ചിത്രങ്ങള്‍ വൈറലാണ്. 

37–കാരിയായ മീരയ്ക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നു കരുതിയവരെ പോലും ഞെട്ടിച്ചു കളഞ്ഞു താരം. തടി കുറച്ച് അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളില്‍ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും ഗംഭീര ലുക്കില്‍ മീരയെ കണ്ടിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക