Image

ജിത്തു ജോസഫ് ചിത്രത്തിലൂടെ കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു

Published on 27 April, 2019
ജിത്തു ജോസഫ് ചിത്രത്തിലൂടെ കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു
മിഴ് നടന്‍ കാര്‍ത്തിയും നടിയും സഹോദര ഭാര്യയുമായ ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.കാര്‍ത്തി തന്നെയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു.സത്യരാജ്, മലയാളി താരം ആന്‍സണ്‍ പോള്‍, ഗോവിങ് വാസ്തവ, ആര്‍.ഡി രാജഷേഖര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാരലല്‍ മൈന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാട്രിന്‍ മൊഴിയാണ് ജ്യോതിക ഒടുവില്‍ അഭിനയിച്ച ചിത്രം. രേവതിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പേരിടാത്ത ചിത്രമാണ് ജോയുടെ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം.

ദേവ് ആണ് കാര്‍ത്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശമാണ് ആദ്യ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക